ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/സമയം

Schoolwiki സംരംഭത്തിൽ നിന്ന്
സമയം


കങ്കണ അവൾ പഴയ ഗ്രാമത്തിന്റെ സ്മരണകൾ പേറി പുതിയ പട്ടണത്തിലേക്കു പറിച്ചു മാറ്റപെട്ടിരുന്നു.അവൾക്കു ആ പട്ടണം ഇഷ്ടമല്ലായിരുന്നു.വൃത്തിഹീനമായ തെരുവും അവിടത്തെ ജന ജീവിതവും എല്ലാം അവൾക്കു ഉൾക്കെള്ളാൻ കഴിഞ്ഞിരുന്നില്ല. ആ പച്ചപ്പ്‌ പ്രകൃതി എല്ലാം അവൾക്കു അന്യമായിക്കൊണ്ടിരിയ്ക്കുക ആയിരുന്നു . ഗ്രാമത്തിൽ നിന്നും വന്നിട്ട് 5 വർഷങ്ങൾ കഴിഞ്ഞിരുന്നു പഴയഗ്രാമത്തെ എല്ലാം അവൾ മറന്നിരുന്നു ആ ദിവസങ്ങൾ അവൾക്കു ഒട്ടും മറക്കാൻ കഴിഞ്ഞിരുന്നില്ല . അന്ന് സ്കൂളിൽ ക്ലാസ്സ്‌ വളരെ നേരത്തെ കഴിഞ്ഞിരുന്നതിനാൽ അവൾ നടന്നായിരുന്നു വീട്ടിൽ പോയത് വഴിയിൽ അവൾ കണ്ട കാഴ്ചകൾ അത് അവളുടെ മനസിൽ വലിയൊരു മുറിവ് ഏൽപ്പിച്ചു. വഴിയിൽ ഒരാൾ മരിച്ചു കിടക്കുന്നു ആരും അയാളെ തിരിഞ്ഞു നോക്കുന്ന പോലും ഇല്ല. ദേഹം മുഴുവൻ മൂടി മറച്ച രണ്ടു പേർ വന്നു അയാളെ കൊണ്ടുപോയി . വീട്ടിൽ എത്തിയിട്ടും അവളുടെ മനസുമുഴുവൻ അതായിരുന്നു . അവൾക്കു ഇതിനെപ്പറ്റി ആരോട് എന്ത് ചോതിക്കണമെന്നറിയില്ലായില്ലായിരുന്നു. രാത്രിയിൽ അമ്മയും അച്ഛനും വർത്തകണ്ടപ്പോൾ ആയിരുന്നു അവൾക്കു കാര്യം മനസിലായത് . ആ പട്ടണമോട്ടുക്കെ ഒരു അദിർശ്യനായ വൈറസ് മൂലം രോഗം പിടിപെട്ടിരിയ്ക്കുന്നു രോഗം വന്നവരെല്ലാം വളരെ വേഗം മരിച്ചു പോകും കൂടാതെ ഈ രോഗത്തിന് വാക്‌സിനോ മറ്റു മരുന്നുകളോ ഒന്നുമില്ല. രോഗം അതിവേഗം പടരുന്നതിനാൽ അന്നേ ദിവസം മുതൽ വീട്ടിൽ കഴിയണമെന്നും എല്ലാവരുടെയും വീടുകളിൽ പരിശോധിക്കാൻ ഡോക്ടർസ് വരുമെന്നും പറഞ്ഞു കൊണ്ടായിരുന്നു വാർത്ത . ഭയം കൊണ്ടാണെന്നു തോന്നുന്നു അമ്മ അച്ഛന്റെ കയ്യിൽ മുറുകെ പിടിക്കുന്നത് അവൾ കണ്ടു . കങ്കണയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതു പോലെ അവൾക്കു തോന്നീ. അവൾ അറിയാതെ കട്ടിലിൽ വീണു എന്തൊക്കെയോ ആലോചിച്ചു കിടക്കവേ അവൾ നിദ്രയിലേക്ക് വീണു കഴിഞ്ഞിരുന്നു . കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത് അപ്പോഴേയ്ക്കും അച്ഛനും അമ്മയും കതകു തുറന്നിരുന്നു . അവൾ അമ്മയുടെ പിന്നിൽ ചെന്ന് നിന്നും. സ്കൂൾ വിട്ടു വന്നപ്പോൾ കണ്ടത് പോലെ ദേഹം മുഴുവൻ മറച്ച രണ്ടുപേർ. അവർ ഞങ്ങളുടെ മൂന്നു പേരുടെയും മുഖത്തിനു മുന്നിൽ എന്തോ കൊണ്ട് വന്നു എന്തൊക്കെയോ എഴുതിയെടുക്കുകയായിരുന്നു. ആ ഉപകരണം അവളുടെ മുഖത്തിനു മുന്നിൽ വെക്കുമ്പോൾ പച്ചയും അമ്മയുടെയും അച്ഛന്റെയും മുഖത്തിനു മുന്നിൽ വയ്ക്കുമ്പോൾ ചുവപ്പുമാകുന്നത് കങ്കണ കണ്ടു. എന്നിട്ട് അവർ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടു പോയി . അച്ഛനും അമ്മയും അവളെ ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പോയി. എന്ത് ചെയ്യണമെന്നറിയാതെ അവൾ അവർക്കു പിന്നാലെ ഓടി . ദേഹം മുഴുവൻ മൂടി മറച്ച ഒരാൾ വന്നു കങ്കണയെ വീടിനു ഉള്ളിലേയ്ക്ക് പിടിച്ചുതള്ളി. കങ്കണയുടെ കണ്ണുകൾ തുറന്നപ്പോഴേക്കും സൂര്യൻ തലയ്ക്കു നേർ മുകളിൽ എത്തിയിരുന്നു . Thalaykky കഠിനമായ വേദനയും ഭാരവും തോന്നി. പെട്ടെന്ന് എന്തോ ആലോചിച്ചു ഞെട്ടിത്തെറിച്ചവൾ പുറത്തേയ്ക്കിറങ്ങി ഓടി. ആ തെരുവ് ശൂന്യമായിരുന്നു. ആ ദുർഗന്ധം അവളുടെ തലയെ മത് പിടിപ്പിച്ചു . അവൾ ചുറ്റും പരതിനോക്കി ദേഹം മുഴുവൻ മറച്ച രണ്ടു പേർ നിന്നു ഒരു കൂന കത്തിക്കുന്നു അവൾ കൂനയിലേക്കു സൂക്ഷിച്ചു നോക്കി . ആവളുടെ ഉദ്ബോധമനസിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു ആ കാഴ്ച മനുഷ്യരുടെ കൂനയായിരുന്നു അവർ കത്തിച്ചു കൊണ്ടിരുന്നത് . തളർന്ന ഹൃദയത്തോടെ അവൾ മുന്നോട്ടു സഞ്ചരിച്ചു . പോകുന്നവഴികളിലെല്ലാം ഓരോ കൂനകൾ കത്തുകയും കത്തിത്തീർന്നവയും ഉണ്ടായിരുന്നു. പെട്ടെന്ന് എന്തോ കണ്ടു മരവിച്ചപോലെ അവളുടെ ദേഹം നിഛലമായി. അവളുടെ അച്ഛൻ എപ്പോഴും ധരിക്കാറുള്ള ആ റിസ്റ്റഡ് വാച്ച് .അവൾ ചുറ്റിനും കണ്ണോടിച്ചു. അവൾ പ്രദീഷിച്ചതു അവിടെ ഉണ്ടായിരുന്നു പക്ഷെ ആ കൂന മുഴുവനായും കതികരിഞ്ഞിരുന്നു . അവൾ ആ വാച്ചിലേയ്ക്ക് നോക്കി അത് നിഛലമായിരിയ്ക്കുന്നു. അവളുടെ ജീവിതം പോലും നിഛലമായതായ് അവൾക്കു തോന്നി . അവൾ ആ വാച്ച് ഉം നെഞ്ചോടു ചേർത്തുകൊണ്ട് ഓടി എങ്ങോട്ടെന്നില്ലാതെ . അവളുടെ വിധി അവൾക്കു കരുതി വെച്ചത് ഇതായിരുന്നു .സൂര്യൻ ചക്രവാളത്തിലേക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുന്നു ചന്ദ്രൻ വരാൻ വെമ്പുകയാണ്. അവളുടെ കാലുകൾ തളർന്നിരിയ്ക്കുന്നു. തൊണ്ട ഒരിറ്റു ദാഹജലത്തിനായി വയോട്‌ അപേക്ഷിക്കുകയായിരുന്നു. താൻ ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് കങ്കണയ്ക്ക് അറിയിലായിരുന്നു. അരണ്ട വെളിച്ചത്തിൽ കൂടി തളർന്ന കണ്ണുകളുമായി അവൾ നോക്കി. മുൻപിൽ ഒരു മരം നിൽക്കുന്നതായി അവൾക്കു തോന്നി . അവൾ അവിടെ തളർന്നു വീണു.ആകാശത്തിൽ നിന്നും പൊഴിഞ്ഞ ആദ്യ തുള്ളി അവളുടെ കണ്ണീരാൽ അലിഞ്ഞ് ഇരുന്നു, അവൾ കണ്ണ് തുറന്നു അപ്പോഴേക്കും മഴ അതിശക്തമായി പെയ്തു. അത് വെള്ളത്തിനായി നിലവിളിച്ച അവളുടെ തൊണ്ടയ്ക്ക് നാവിനും ആശ്വാസമേകി. ആ മരത്തിന്റെ മറവുപറ്റി അവള് വാച്ച് മുറുകെ പിടിച്ച് അവിടെ ഇരുന്നു മഴ ഒന്ന് ശമിച്ചപ്പോൾ അവൾ എഴുന്നേറ്റ് നടന്നു. ചുവടുകൾ വെക്കുമ്പോഴും അവൾക്ക് പണ്ടെപ്പോഴോ നഷ്ടപ്പെട്ടുപോയ ആ പ്രകൃതി പച്ചപ്പ് അത് വീണ്ടെടുക്കുന്നത് പോലെ തോന്നി പതിയെ പതിയെ താൻ വന്നിരിക്കുന്നത് ഒരു കാട്ടിൽ ആണെന്ന് അവൾക്കു മനസ്സിലായി. അടുത്ത ചുവടുകൾ വച്ച് അപ്പോഴേക്കും അവളുടെ കണ്ണുകൾ ആ കാഴ്ചയിൽ മയങ്ങി നിന്നു. കാടിന്റെ മാറിടത്തിൽ ഒളിപ്പിച്ചുവെച്ച അമൂല്യ നിധി അത് ഇന്ന് അവൾക്കായി തുറക്കപ്പെട്ടിരിക്കുന്നു. ആകാശത്ത് നിന്നും ഉത്ഭവിക്കുന്ന അതുപോലെ തോന്നിക്കുന്ന ഒരു കാട്ടരുവി. പച്ചപ്പുല്ല് വിരിച്ച അതി മനോഹരം ആക്കപ്പെട്ട ഇരിക്കുന്ന പ്രദേശം, മാനുകളും പുഴുക്കളും മുയലുകളും സന്തോഷം വിഹരിയ്ക്കുന്നു. അവൾ ആ അരുവിയിൽ നിന്നും വേണ്ടുവോളം വെള്ളം കുടിച്ചതിനുശേഷം ആ പുല്ലിൽ മലർന്നു കിടന്നു. എന്ത് ചെയ്യണമെന്നു എങ്ങനെ ജീവിക്കണം എന്ന് അവൾക്ക് അറിയില്ല. എന്നാൽ ഇനി ആ പച്ചപ്പും പ്രകൃതിയും വിട്ടു പോകില്ല എന്ന് അവൾ ഉറച്ച തീരുമാനമെടുത്തു. അവള് വാച്ചിലേക്ക് നോക്കി, അത് വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നു


അഭിരാമി J. R
9 A ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ