Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തിൻറെ അന്തകനായി കൊറോണ
ലോകമെമ്പാടും ഭീതിയോടെ നോക്കി കാണുന്ന മഹാവ്യാധി ആയി മാറിയിരിക്കുകയാണ് കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന മഹാ അപകടകാരിയായ ഈ വൈറസ് .ലോകത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന ഈ വൈറസ് ആയിരത്തോളം മരണങ്ങൾക്കും ഉത്തരവാദി ആയിരിക്കുകയാണ് ചൈനയിലെ വുഹനിൽ നിന്നും ജന്മംകൊണ്ട ഈ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് നിമിഷങ്ങൾക്കകം തന്നെ വ്യാപിക്കുന്ന ഒരു മഹാവിപത്താണ് അതുകൊണ്ടുതന്നെ ഓരോ ദിവസവും വൈറസ് ബാധിക്കുന്നവരുടെ അതുകാരണം മരണപ്പെടുന്നവരുടെ എണ്ണം ആയിരത്തിലേറെ ആണ്
നമ്മുടെ മഹാരാഷ്ട്ര മായ ഇന്ത്യയെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് കടന്നുവന്ന കോവിഡ്19 എന്ന പേരിലറിയപ്പെടുന്ന ഈ വൈറസിനെതിരെ ഇതുവരെ മരുന്ന്കണ്ടുപിടിക്കാത്ത പക്ഷം ഈ രോഗത്തെപ്രതിരോധിക്കാൻ സോപ്പോ സാനിറ്ററി ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുന്നത് ലൂടെയും സർക്കാരിൻറെ ഉത്തരവ് പ്രകാരം പുറത്തിറങ്ങാതെ വീടുകളിൽ തന്നെ സുരക്ഷിതമായിരിക്കും എന്നതിലൂടെ യും സാധിക്കും നമ്മുടെ വീടുകളിൽ തന്നെ യാണ് നമ്മുടെ സുരക്ഷയും ആരോഗ്യവും .കേരളത്തെ ഒന്നാകെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഈ വൈറസ് നമ്മുടെ കേരളത്തെ കൂടുതൽ ആശങ്കയിലാഴ്ത്തി കൊണ്ടിരിക്കുകയാണ്.കൊറോണാ വൈറസിനെ ഈ ലോകത്ത് നിന്നും ഇല്ലാതാക്കുവാൻ കേരളമാകെ ഒരുമയോടെ പ്രവർത്തിക്കുകയാണ് എന്നാൽ ജനങ്ങളുടെ പൂർണ്ണമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ വൈറസിനെപൂർണമായി തുറത്തുവൻസാധിക്കുകയുള്ളൂ അതുകൊണ്ടുതന്നെ സർക്കാരിൻറെ ഉത്തരവുകൾ ജനങ്ങളിൽ പാലിക്കുന്നതിലൂടെ ജനങ്ങൾ സുരക്ഷിതരും ആരോഗ്യമുള്ള വരുമായിരിക്കും.
പ്രതിരോധ പ്രവർത്തനങ്ങളിൽ എക്കാലത്തും നമ്മുടെ കേരളം മുൻപന്തിയിൽ തന്നെയാണ് കേരള സർക്കാരും ആരോഗ്യ പ്രവർത്തകരെ വളരെ സജീവമായി തന്നെ കൊറോണ എന്ന ഭീകരനെ ഈ ലോകത്തു നിന്നും തുടച്ചു മാറ്റുവാൻ പ്രവർത്തിക്കുകയാണ് .വളരെ ജാഗ്രതയോടെ കരുതലോടും കൂടിയാണ് അവർ ജനങ്ങളെ ചികിത്സിക്കുന്നത് അത് ചികിത്സിക്കുന്നതും സംരക്ഷിക്കുന്നതുംപ്രളയംനിപ്പയും ഒക്കെ തരണം ചെയ്തു നമ്മുടെ കേരളം കൊറോണ എന്ന ഈ വൈറസിനെ യും പൂർണമായി തരണം ചെയ്യും എന്ന ഉറച്ച ആത്മവിശ്വാസത്തോടെ തന്നെയാണ്
കടന്നു പോകുന്നത് കൊറോണ കി മുന്നിൽ കേരളം തോൽക്കാതിരിക്കാൻ എന്ന് നമുക്ക് എന്നെന്നേക്കുമായി കൊറോണ എന്ന ഭീകരനെ നമുക്ക് എന്നെന്നേക്കുമായി നശിപ്പിക്കുവാൻ നമുക്ക് ഒരുമിച്ച് നിന്ന് പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|