ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/നഷ്ട ത്തിന്റെ ഓർമ്മകൾ.........

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ട ത്തിന്റെ ഓർമ്മകൾ.........

........................................ സൂര്യൻ ഉദിച്ചു തുടങ്ങി അനുമോൾ നല്ല ഉറക്കത്തിലാണ് സൂര്യകിരണങ്ങൾ അനുമോളുടെ മുഖത്ത് തലോടിക്കൊണ്ട് നേരം പുലർന്നു നേരം പുലർന്നു എന്ന് മുന്നറിയിപ്പ് നൽകി ആ മുന്നറിയിപ്പ് മനസ്സിലാക്കിയ അവൾ മെല്ലെ തന്റെ കണ്ണുകൾ തുറന്നു പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അവൾ മെല്ലെ കണ്ണുകൾ തുറന്നു കട്ടിലിൽനിന്ന് ചാടിയെഴുന്നേറ്റ ജനാലയ്ക്കരികിലെ ലേക്ക് ചെന്നു ജനാല തുറന്ന് ജനൽ പാളികളിലൂടെ അവൾ പുറത്തേക്ക് കണ്ണോടിച്ചു അതാ നിൽക്കുന്നു തന്റെ പ്രിയപ്പെട്ട കൊന്നമരം എന്തൊരു ഭംഗിയാണ് തന്റെ കൊന്ന് മരത്തിന്റെ കൊമ്പുകൾ കാണാൻ നിറയെ കണിക്കൊന്നകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു കണ്ണുകൾ വിസ്മയിപ്പിക്കുന്ന സുന്ദരമായ കാഴ്ചകൾ ഇങ്ങനെ ചിന്തിച്ചു കൊണ്ട് ആ മനോഹരമായ കാഴ്ച ആസ്വദിച്ചു നിൽക്കുകയായിരുന്നു ആയി അനുമോൾ അപ്പോഴാണ് പുറത്ത് വിളി കേട്ടത് അമ്മയാണ് വിളിച്ചത് അമ്മയുടെ ആദ്യത്തെ വിളി അവൾ കേട്ടില്ല എന്നു ഭാവിച്ചു അമ്മ വീണ്ടും വിളിക്കാൻ തുടങ്ങി ഇനിയും ചെന്നില്ല എങ്കിൽ അമ്മയിൽ നിന്ന് വഴക്ക് കേൾക്കും എന്ന് മനസ്സിലാക്കി അവൾ പെട്ടെന്ന് തന്നെ അമ്മയുടെ അടുത്തേക്ക് ഓടി അനുമോളെ കണ്ട അമ്മ ഉടനെ അമ്മ അവളോട് ദേഷ്യപ്പെട്ടു എത്ര നേരമായി ഞാൻ കിടന്നു നിന്നെ വിളിക്കുന്നു ചെവി കേൾക്കില്ലേ അമ്മയുടെ ആ ചോദ്യത്തിനുമുന്നിൽ അവൾ മൗനം പാലിച്ചു അമ്മയുടെ ദേഷ്യത്തിന് ഇനിയും ഇരയാകാൻ നിൽക്കാതെ അവൾ വേഗം ഓടി പോയി ഭക്ഷണം എടുത്തു കഴിച്ചു ഭക്ഷണം കഴിച്ച ഉടൻ തന്നെ അവൾ വീടിന്റെ പുറത്തേക്കിറങ്ങി കൊന്ന മരത്തിന്റെ അടുത്തേക്ക് ഓടി ആ കൊന്ന മരത്തിന് അനുമോൾക്ക് ഒരുപാട് ഇഷ്ടമാണ് അവളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആണ് തന്റെ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം അവർ പങ്കുവച്ചിരുന്നത് കൊന്ന മരത്തിനോട് ആയിരുന്നു അങ്ങനെ അനുമോൾ കൊന്ന മരത്തിനോട് ഓരോ വിഷമങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് അങ്ങോട്ടേക്ക് അവളുടെ അമ്മ വന്നത് അനുമോളെ നിന്റെ ഈ കൊന്ന് മരത്തിൽ നോടുള്ള ഭ്രാന്ത് ഇതുവരെയും മാറിയില്ലേ ഇനിയും ഇങ്ങനെ തുടർന്നാൽ അമ്മാവനോട് പറഞ്ഞു ഈ മരം തീർച്ചയായും മുറിക്കും അമ്മാവൻ എത്ര നാളുകൾ കൊണ്ട് പറയുകയായിരുന്നു എന്നോ ഈ മരം മുറിക്കാൻ അമ്മേ വേണ്ട അങ്ങനെ ചെയ്യരുത് അനുമോൾ അപേക്ഷിച്ചു എങ്കിൽ ശരി വേഗം വരൂ അമ്മാവനും കുടുംബവും വന്നിട്ടുണ്ട് നാളെ വിഷു അല്ലേ ഇവിടെ ആഘോഷിക്കാം എന്ന് അവർ പറയുന്നത് ഇനി അവധിക്കാലം കഴിഞ്ഞ് അവർ തിരിച്ചു പോകും ഈ വാർത്ത കേട്ടതും അനുമോൾക്ക് ഒരുപാട് സന്തോഷമായി അവൾ ഉടൻ തന്നെ അമ്മാവന്റെ അടുത്തേക്ക് ഓടി അമ്മാവനെ കണ്ടതോടെ അവൾ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു അനുമോളെ കണ്ടതും അമ്മാവന് ഒരുപാട് സന്തോഷമായി അമ്മാവൻ അവളോട് സർവ്വ വിവരങ്ങളും അന്വേഷിച്ചു പിന്നെ ഒരു പൊതി അവളുടെ കയ്യിൽ കൊടുത്തു അതു തുറന്നുനോക്കി എത്ര മനോഹരമായ ഉടുപ്പ് അവൾ പറഞ്ഞു മോൾക്ക് ഇത് ഇഷ്ടമായോ അമ്മാവൻ ചോദിച്ചു ഒരുപാട് ഇഷ്ടമായിഅമ്മാവൻ അവൾ മറുപടി പറഞ്ഞു നാളെ വിഷു അല്ലേ ഈ ഉടുപ്പ് ഇട്ടു കൊണ്ട് അമ്പലത്തിൽ പോകാം അവൾ സമ്മതിച്ചു അങ്ങനെ അന്നത്തെ ദിവസം കടന്നു പോയി എല്ലാവരും സന്തോഷത്തോടെ വിഷു ആഘോഷിച്ചു കുറേ ദിവസങ്ങൾ സന്തോഷപൂർവ്വം കടന്നുപോയി ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളൂ അവധിക്കാലം തീരാൻ അതുകൊണ്ട് തന്നെ അവധിക്കാലം ആസ്വദിക്കാൻ വേണ്ടി കൊന്ന മരത്തിനോട് ഞാനിപ്പോൾ വരാമെന്ന് യാത്രപറഞ്ഞു കൂട്ടുകാരോടൊപ്പം പുറത്തേക്ക് പോയി അങ്ങനെ സമയത്തിനകം വീട്ടിലേക്ക് തിരിച്ചു വന്നു അപ്പോഴാണ് അവൾ കാണുന്ന കാഴ്ച തന്റെ വീടിന്റെ മുന്നിൽ കുറച്ച് ആളുകൾ നോക്കുകയായിരുന്നു അവൾ അമ്മയുടെ അടുത്തേക്ക് പോയി കാര്യം തിരക്കി അപ്പോഴാണ് അമ്മ പറയുന്നത് കൊന്ന മരം മുറിക്കുന്നതിനെ പറ്റി അത് അവൾക്ക് ഒരുപാട് സങ്കടമായി ആ മരം മുറിക്കേണ്ടത് അവിടെ നിൽക്കട്ടെ അവൾ അമ്മയോട് അപേക്ഷിച്ചു എന്നാൽ അമ്മ പറഞ്ഞു വേണ്ട മോളെ അത് ശരിയാവില്ല അവധിക്കാലം കഴിയാറായി ഇത് കഴിഞ്ഞ് മഴക്കാലമാണ് വരാൻ പോകുന്നത് ഇപ്പോൾ തന്നെ ആ മരത്തിന് നല്ല ചായിവ്ഉണ്ട് കാറ്റും മഴയും ഒക്കെ വന്നാൽ ആ മരം എന്തായാലും ഒടിഞ്ഞു വീടിന്റെ മുകളിലേക്ക് വീഴും അതുകൊണ്ട് കൊന്നമരം മുറിക്കണം എന്നുതന്നെയാണ് അമ്മാവനെയും അഭിപ്രായം അനുമോൾ അമ്മയോടും അമ്മാവൻ ഓടും മരം മുറിക്കരുത് എന്ന് ഒരുപാട് പറഞ്ഞു നോക്കി എന്നാൽ അവർ അത് നിരസിച്ചു അപ്പോഴേക്കും പുറത്തുനിന്ന് മരത്തിന്റെ കൊമ്പുകൾ ഓരോന്നായി ജോലിക്കാർ മുറിച്ചു മാറ്റി തുടങ്ങി അനുമോൾ വേഗം പുറത്തേക്ക് ഓടി അനുമോളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി അരുതേ തന്നെ മുറിക്കരുത് എന്ന് ആ കൊന്നമരം ദയനീയമായ നിലവിളി അവളുടെ കാതുകളിൽ വന്നു തട്ടി അവിടെയുള്ള മറ്റാർക്കും തന്നെ വൃക്ഷത്തിന്റെ നിസ്സഹായതയുടെ നിലവിളി കേൾക്കാൻ കഴിഞ്ഞില്ല തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ അനുമോദന കടപ്പെട്ടിരിക്കു തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ അനുമോൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു ഇനിമുതൽ തന്റെ പ്രിയപ്പെട്ട കൊന്നമരം ഓർമ്മകൾ മാത്രമായി മാറും നഷ്ടത്തിന് ഓർമ്മകൾ സമ്മാനിച്ച അനുമോളുടെ പ്രിയസുഹൃത്ത് അവളിൽനിന്ന് ഇല്ലാതായി.........

ശ്രീലക്ഷ്മി എസ്
9E ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ