ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കേരളം ലോകത്തിനു മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം ലോകത്തിനു മാതൃക.....


കൊറോണ വൈറസ് മൂന്ന് മാസം കൊണ്ട് ലോകമാകമാനം വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ആരോഗ്യരംഗത്തു ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെട്ട പാശ്ചാത്യരാജ്യങ്ങളെയാണ് വൈറസ് ഏറ്റവും ബാധിച്ചിരിക്കുന്നത്. 2019 -ൽ അമേരിക്കയിലെ ന്യൂക്ലീയർ ത്രെട്ട് ഇനിഷിയേറ്റീവ്, ജോൺ ഹോപ്കിൻസ് എന്നിവ ചേർന്ന് ആഗോള ആരോഗ്യ സൂചിക തയ്യാറാക്കിയിരുന്നു. അതനുസരിച്ചു ലോകത്തു വലിയ പകർച്ചവ്യാധി വന്നാൽ നേരിടാൻ സജ്ജമായിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാമത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്തു ബ്രിട്ടനും. കൊറോണ ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈന 51 ന്നാമതും ഇന്ത്യ 57 സ്ഥാനത്തുമാണ്. പക്ഷെ ഏറ്റവും സജ്ജമായിരിക്കുന്നു എന്ന് കരുതിയ രണ്ടു രാജ്യങ്ങളും എത്രമാത്രം സജ്ജമായിരിക്കുന്നു എന്നറിയാൻ സമീപകാല വാർത്തകൾ മതിയാകും.മഹാമാരിയുടെ ഭീഷണിയിൽ വീണ കേരളത്തെ താങ്ങി നിർത്താൻ അഹോരാത്രം പാടുപെടുന്നത് നമ്മുടെ പോലീസ് സേനയും വൈദ്യ ലോകവുമാണ്. അവർ ഊണും ഉറക്കവുമുപേക്ഷിച്ചു നിസ്വാർത്ഥസേവനം നടത്തുമ്പോൾ അളവില്ലാത്ത രക്ഷാബോധമാണ് നമ്മുക്ക് നൽകുന്നത്. സർവ്വനാശ ഭീഷണിയുയർത്തുന്ന വൈറസിന്റെ വ്യാപനം തടയുകയെന്ന ഭാരമേറിയ ചുമതലയാണ് നാം ഏറ്റെടുത്തിരിക്കുന്നത്. നമ്മുക്ക് ഒരുമിച്ചു പോരാടാം.......

Theertha V K
9 D ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം