ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/ഒരു നിമിഷം എന്നെ നോക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നിമിഷം എന്നെ നോക്കൂ

എന്റെ പേര് തിരുവനന്തപുരം രാജകൊട്ടാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജകൊട്ടാരത്തിലെ മഹാറാണി പാർവ്വതി ഭായി തമ്പുരാട്ടിയുടെ ഉത്തരവ് പ്രകാരമാണ് എനിക്ക് ജനിക്കാനായത് . അതിനാലാണ് ഞാൻ പാർവ്വതി പുത്ത നാർ എന്ന പേരിൽ അറിയപ്പെടുന്നത് അന്നത്തെ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു ഒരു കൊച്ചു കുട്ടിയെ പൊലെ തുള്ളിച്ചാടി കളിച്ച് രസിച്ച് ആർത്തു ഉല്ലസിച്ച് കളകളം പാടി ഞാൻ ഒഴുകിയിരുന്നു . എന്നോട്ട് കിന്നാരം പറയാൻ ഒരു പാട് കിളികളും കരച്ചില്ലയിൽ വന്നിരിക്കുമായിരുന്നു മറ്റ് ദേശങ്ങളെ കുറിച്ച് അവർ എന്നോട്ട് പറയുമായിരുന്നു അന്നത്തെ കുട്ടികൾ രാവിലെയും വൈകുന്നേരവും എന്നോട് കളിക്കാൻ വരുമായിരുന്നു . അവർ എന്റെ അടിതട്ടിലെ പഞ്ചാരമണൽ വാരിയെടുത്ത് കളിക്കുമായിരുന്നു തിരുവനന്തപുരം ദേശത്ത് നിന്ന് ആലപ്പുഴ വരെ അളുകൾ യാത്ര ചെയയ്യുന്നതിന്നും ചരക്ക് കൊണ്ട് പൊവുന്നതിന്നും കൃഷി ആവിശ്യത്തിനും എന്നെ ഉപയോഗിച്ചിരുന്നു അങ്ങനെ വർഷം ഒരുപാട് കഴിഞ്ഞു കൂട്ടുകാരേ നിങ്ങൾ വന്ന് എന്നെ ഒരു നിമിഷം നോക്കുമോ? നിങ്ങൾ മുക്കു പൊത്തും അറപ്പു തോന്നും ഇന്നത്തെ തലമുറക്ക് എന്നെ വേണ്ട അവരുടെ ആർഭാടത്തിനു നഗരവൽക്കരണത്തിനുo വേണ്ടി എന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ തുടങ്ങി എന്റെ മുറ്റും ഫ്ലാറ്റുകളും ആശുപത്രിയും മാത്രം അവിടെ മാലിന്യം എന്റെ വെള്ളാരം കല്ലു പോലെയുള്ള കണ്ണുകളുടെ കാഴ്ച നശിച്ചു പോകുന്നു എന്റെ പളുങ്ക് പോലെ ഉള്ള ശരീരം കറുത്ത് കരുവാളിച്ചു എന്റെ ഹൃദയ ധമനി അടഞ്ഞു അങ്ങനെ ഞാൻ അന്ത്യശ്വാസം വലിക്കാറായി . എന്നെ രക്ഷിക്കാൻ ഭരണകർത്താക്കൾ പരിശ്രമിച്ചു പക്ഷേ ഈ അഴുക്ക് ചാലിൽ ഇറങ്ങാൻ ആർക്കും വയ്യ. ശരിയാണ് അവർ എന്റെ പേരക്കുട്ടികളല്ലേ . അവർക്ക് എന്തെങ്കിലും മാറാ രോഗങ്ങൾ വന്നാല്ലോ ! ഒരിക്കൾ എവിടെ നിന്നോ പറന്നു വന്ന രണ്ട് കിളികൾ ഒരു മതിലിൽ ഇരുന്ന് എന്നോട് പറഞ്ഞു . "നീ മാത്രം അല്ല നിന്നെ പൊലെ മറ്റ് ദേശങ്ങളിലെ പുഴകളും ആറ്കളും അന്ത്യശ്വാസം വലിക്കാറായിരിക്കുന്നു" . ഞങ്ങൾക്ക് ഒരു തുള്ളി വെള്ളം കുടിക്കാൻ ഇല്ല . ആ വാക്ക് എന്റെ ഹൃദയം തകർത്തു " അല്ലയോ മനുഷ്യാ നീയിതെങ്ങോട്ട് ?" . (ചാക്ക എന്ന സ്ഥലത്ത് കുടി ഞാൻ നടന്നപ്പോൾ പാർവ്വതി പുത്തനാറിന്റെ ഇപ്പോഴത്തെ അവസത്ത് കണ്ട് മനസ്സിൽ ഉണ്ടായ വേദന .

KRISHNADEV B S
9 C ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ