സഹായം Reading Problems? Click here


ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/അതീജീവിക്കും നേരിനൊന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതീജീവിക്കും നേരിനൊന്നായി

ജാതിയുമില്ല മതങ്ങളുമില്ല രാജ്യഭേദങ്ങളുമൊന്നുമില്ല
 കരുതലും നന്മയും മാത്രമായീടുന്നു
ഈ ലോകമെങ്ങും കരുതലോടെ
പൊരുതണം പൊരുതണം ഈ വൈറസിനെ
 കരുതണം കരുതണം ഈ മഹാമാരിയെ....
 വീട്ടിൽ ഇരിക്കുക സുരക്ഷിതരാവുക
വൃത്തിയും ശുദ്ധിയും മായി ഇരിക്കുക പുറത്തു
പുറത്തിറങ്ങിതിനാൽ കാക്കിമാമന്മാർ
ലാത്തിക്കടികിട്ടും സൂക്ഷിച്ചോളുക
കരുതലായി നമ്മൾ അകന്നുനിന്നിടിനാൽ
അതിജീവിച്ചിടും ഈ മഹാമാരിയെ
സംശയിക്കേണ്ടതിൽ ഒരുമാത്ര പോലുമേ
സാധ്യമായിടും തീർച്ചയെന്നോർക്കണം
ഒരിക്കലും മറക്കില്ല മാലാഖമാരെ
കൈകൂപ്പി വന്ദിച്ചു പ്രാർത്ഥിച്ചീടാം
ഈ മഹാമാരി തൻ വിധിയോർത്ത് കരയുവാൻ
 കഴിയില്ല ദൈവമേ നമുക്കൊരിക്കലും
  ദിനവും രാത്രിയും കൂടെ നിൽക്കുന്നോരി
    ആധൂരസേവകർ കൈകൂപിടും
 വാനോളമുയർത്തിടാം പാടി പുകഴ്ത്തിടാം
 ഈ നല്ല സർക്കാരിനോപ്പമുണ്ട് ഒരിക്കലും മറക്കില്ല
 ഈ നന്മയും തന്നെ നമ്മുടെ പട്ടിണി മാറ്റിയ സ്ർക്കാർ
വന്ദിച്ചിടാമികാക്കിമാമൻമാരെ
 ആധുര സേവകർ ആശംസകൾ
അതിജീവിക്കാം കരുതലോടെ നമ്മൾ
 ഈ മഹാമാരിയെ അകറ്റീടാമെന്നായി
 നല്ല മനസ്സിനു വന്ദനം
 നമ്മുടെ ഈ നല്ല സർക്കാരിനും വന്ദനം
അതീജീവിക്കും നമ്മൾ ഒന്നായി
 അതീജീവിക്കും ഈ ലോകമൊന്നായി
 അതീജീവിക്കും നേരിനൊന്നായി
 ലോക സമസ്താ സുഖിനോ ബവന്ദോ

PAVITHRA MOHAN
VHSE MLT ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത