ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പ്രതിരോധം-ശുചിത്വത്തിലൂടെ

പ്രതിരോധം-ശുചിത്വത്തിലൂടെ

നാം എല്ലാവരും ഇന്ന് ലോക്ഡൗണിൽ ആണല്ലോ? ഇതിനു കാരണം ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പന്തലിച്ച കൊരോണ വൈറസാണ്.ഇത് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.അമേരിക്,ഇറ്റലി,സ്പെയിൻ,ഫ്രാൻസ് തുടങ്ഹിയ വികസിത രാഷ്ട്രങ്ങൾ പോലും കൊറോണയ്ക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.കൊറോണ ഇപ്പോൾ ഇൻഡ്യയെയും കീഴടക്കിയിരിക്കുകയാണ്.ഇതിൽ നിന്നും നാം മോചിതരാകണം. എങ്കിൽ നാം ലോക്ഡൗണിൽ ഇരുന്നേ പറ്റൂ. നാം നമ്മെത്തന്നെ സൂക്ഷിക്കുക.നാം കാരണം സമൂഹത്തിന് നഷ്ടം സംഭവിക്തരുത്. വീട്ടിലിരുന്നു കൊണ്ട് കൊറോണയ്ക്കെതിരെ പോരാടാം.കൈ സോപ്പുപയോഗിച്ച് കഴുകാം.ഇടയ്ക്കിടെ കൈ വായിലും മൂക്കിലും കണ്ണിലും തൊടാതിരിക്കാം.ഇതിലൂടെ നമുക്ക് കൊറോണ എന്ന വൈറസിനെ തുരത്താൻ സാധിക്കും.അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൽ നമുക്ക് മാസ്ക് ഉപയോഗിക്കാം,അല്ലെങ്കിൽ തൂവാല ഉപയോഗിക്കാം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലഉപയോഗിക്കാം. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ് നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നത്.ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കാം.പാത്രം,ചിരട്ട,ഫ്രിഡ്ജ് തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കാം.ഒത്തൊരുമയോടെ നിന്നാൽ നമുക്ക് ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാം.ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം.പ്രളയത്തെ അതിജീവിച്ച നമുക്ക് കൊറോണ എന്ന വൈറസിനെയും കോവിഡ് 19 എന്ന മഹാമാരിയെയും നമ്മുടെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാം.

വിനു വി.
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് !-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
[[Category:തിരുവനന്തപുരം സൗത്ത് !-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:തിരുവനന്തപുരം സൗത്ത് !-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ]]


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം