ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ശുചിത്വം ഒരു പ്രധാന സാമൂഹിക പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഒരു പ്രധാന സാമൂഹിക പാഠം

പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു എന്ന് ചില സംസ്കാരങ്ങളുടെ തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ശുചിത്വം ഒരു സംസ്കാരമാണ് എന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവികർ. ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്നർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന വാക്കാണ് ശുചിത്വം, ആരോഗ്യം പോലെ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മുടെ നിത്യജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന എന്ന് അവകാശ പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പുറകിലാണെന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യക്കടകങ്ങൾ. ആരോഗ്യ ശുചിത്വത്തിലെ പോരായ്മകളാണ് 90%രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ പാലനം ആണ് ഇന്നത്തെ ആവശ്യം.

വ്യക്തിശുചിത്വമെന്നാൽ,വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക, പാദരക്ഷകൾ ഉപയോഗിക്കുക വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക..... എന്നിവയെല്ലാം വ്യക്തി ശുചിത്വ ശീലങ്ങളാണ്.

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പരസ്പരശ്രയത്തിലും സഹവർത്തിത്വത്തിലുമാണ് ജീവിക്കുന്നത്. അതിനാൽ പരിസര ശുചിത്വം എന്ന ആരോഗ്യ ശുചിത്വത്തിന്റെ ഘടകം നന്നായി പാലിക്കപെട്ടാൽ മാത്രമേ മനുഷ്യ സമൂഹത്തിനു തന്നെ നിലനിൽപ്പുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന നമ്മുടെ ഈ കൊച്ചു കേരളം ഇന്ന് പകർച്ച വ്യാധിയുടെ കാര്യങ്ങളിലാണ്.

പകർച്ച വ്യാധികൾ മിക്കതും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർധനവാണ് നിയന്ത്രണവിധേയമായിരുന്ന പല വൈറസുകളും കേരളത്തിൽ പ്രക്ത്യക്ഷപെടാൻ കാരണമായത് കൂടാതെ മലിനജലം കെട്ടികിടക്കുന്നതും പരിസര ശുചിത്വമില്ലായ്മയും മറ്റു പല രോഗങ്ങൾക്കും കരണമായിത്തുടങ്ങി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഈ രോഗവ്യാപനത്തിനു ഗണ്യമായകുറവു ഉണ്ടാക്കാൻ നമുക്ക് സാധിക്കും. പരിസര ശുചിത്വത്തിനായ് പാശ്ചാത്യ മാതൃക നമുക്ക് വളരെയധികം ഗുണം ചെയ്യും.

ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലികാവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണർത്ഥം. ഇതിനായി പ്രഖ്യാപനങ്ങളോ മുദ്രവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ ശുചിത്വമുള്ളവയാകണം. അതിനു ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഒരു ശുചിത്വ സംസ്കാരം വളർത്തിയെടുക്കാൻ നമുക്ക് സാധിക്കും. അതിലൂടെ ഒരു ശുചിത്വ സമൂഹം എന്ന അവസ്ഥ സംജാതമാക്കാം.

അരുൺ .എസ് .ആർ
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം