ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ലച്ചുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
 ലച്ചുവും കൂട്ടുകാരും    

ലച്ചുവും കൂട്ടുകാരും -അന്നുംപതിവുപോലെഅവർനാലഞ്ചുപേർകളിക്കുവാനായി റബ്ബർത്തോട്ടത്തിലെത്തി . കളിക്കിടയിൽ പന്ത് മുള്ളുവേലിയുടെ പുറത്ത് , കൈതച്ചെടിയുടെ ഇടയിലേക്ക് പോയി . രണ്ടുപേർ പന്തെടുക്കാ നായി മുള്ളുവേലി ചാടി അപ്പുറത്ത് പോയി . ഈ സമയം അപ്പുറത്ത് വിട്ടിലെ നാലുവയസ്സുള്ള ലച്ചുമോൻ എന്റെ വാവയോട് പറഞ്ഞു , എന്റെ ഡാഡീം മമ്മീം ഈ മാസം വരുമല്ലോ . . . എനിക്ക് ജെസിബിയുംബോളുംഒക്കെകൊണ്ടുവരും ,ചേട്ടന് ഒരു ബോള് തരാം കേട്ടോ . ! | പന്തെടുക്കാൻ പോയവർ പന്തുമായി തിരിച്ചു വന്ന് കളിതു ടർന്നു . അതിനുശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി . വീട്ടിലെത്തിയപ്പോൾ വാവ അമ്മ യോട് പറഞ്ഞു " അപ്പുറത്തെ ലച്ചുമോന്റെ മമ്മിയും ഡാഡിയും അടുത്തമാസം വരും. അപ്പോൾ എനിക്ക് ഒരു ബോള് തരാം എന്ന് പറഞ്ഞു . ഇത് കേട്ട അമ്മ "ദൈവമേ" !ആ കുഞ്ഞ് ഇതെങ്ങനെ സഹിക്കും" എന്ന് സങ്കടത്തോടെ പറയുന്നത് ഞാൻ കേട്ടു.ഇത് കേട്ടിട്ട് എന്താ അമ്മ എന്താ കാരണം എന്ന് ഞാൻ തിരക്കി ! - മോനെ നീ ഇത് അവനോട് പറയരുത് അവന്റെ അച്ഛനും അമ്മയും ഇനിവരില്ല മോനെ അവർ മരിച്ചു പോയി . . . . എന്താ അമ്മേ പാവമല്ലേ. ആന്റിയും ,അങ്കിളും എങ്ങനെയാ മരിച്ചത്- ?. മോനെ അവർക്ക് അമേരിക്കയിലല്ലേ ജോലി .അവിടെ ഇപ്പോഴത്തെ പുതിയ രോഗമായ കാവിഡ് - 19 പിടിപെട്ട് രണ്ടു പേരും അവിടെ വച്ച് മരിച്ചു . . .. അമ്മേ വരുടെ ബോഡിയെങ്കിലും ഒന്ന് കൊണ്ടു വന്നുകൂടെ?

മോനെ , കൊണ്ടുവരാൻ പറ്റില്ല എന്നാണ് ബന്ധുക്കളും നാട്ടുകാരുമൊക്കെ പറയുന്നത് . ഇത് ,പകരുന്ന രോഗമാണ് . അതാണോ അമ്മേ അവരുടെ ചില ബന്ധുക്കൾ ഇടയ്ക് വന്നിട്ട് പോയത്. , അതാണോ ലച്ചുവിന്റെ മുത്തച്ഛനും മുത്തശ്ശിയും വളരെ സങ്കടത്തിൽ കാണുന്നത്? . അതെ മോനെ. പാവം ആ കുഞ്ഞ്.,അതിനോട് ആരും ഒന്നും പറഞ്ഞിട്ടില്ല . . . . . . അമ്മേ പാവം അല്ലേ ലച്ചു . അവൻ അച്ഛനും ,അമ്മയും ഇല്ലാതെ എങ്ങനെ ജീവിക്കും! . നമ്മളൊക്കെ അച്ഛനും,അമ്മയുമായിട്ട്,എവിടെയെങ്കിലുമൊക്കെ പോകുമ്പോൾ പാവം അവൻ എങ്ങനെ പോകും? അവനെ ആരു കൊണ്ടുപോകും! എനിക്ക്സങ്കടംവരുന്നമ്മേ. . . .നമ്മുടെനാട്ടിലും ഇപ്പോ പറഞ്ഞുകേൾക്കുന്നുണ്ടല്ലോ: ഈ കോവിഡ്-19 ഇവിടെ എങ്ങനെയാ ? എടാ നീ ടീവിയും, പത്രവും ഒന്നും കാണുന്നില്ലേ!. നമ്മുടെ കേരളത്തിലും ഇൗ രോഗമുണ്ട് . ഇവിടെ ഗവൺമെന്റ് വളരെ ശ്രദ്ധിച്ചതുകൊണ്ട് അധികം ആർക്കും പടർന്ന് പിടിച്ചില്ല ; അമേരിക്കയിൽ അവർ അതിനെ വളരെ നിസ്സാരമായി കണ്ടു. അതുകൊണ്ടാണ് ദിവസവും ആയിരക്കണക്കിന് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നത് . ഇവിടെ കൂടുതൽ ശ്രദ്ധിക്കുന്നത് കാണ്ടാണ് നമ്മളോട് "പുറത്ത് പോകരുതെന്ന് ഗവൺമെന്റ് പറയുന്നത്" . . . അമ്മേ അമേരിക്കയും , മറ്റുരാജ്യങ്ങളെപ്പോലെ കൂടുതൽ കരുതൽ നടപടികൾ എടുത്തിരുന്നുവെങ്കിൽ , ഇങ്ങനെ പുറത്തിറങ്ങാതെ സൂക്ഷിച്ചിരുന്നെങ്കൽ ലച്ചുവിന്റെ മമ്മിയും ഡാഡിം മരിക്കില്ലായിരുന്നു അല്ലേ! , അത് മോനെ . . .....

മിലൻ രാജ്
5 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ