ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ രാമു വിന്റെ കാത്തിരിപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
രാമു വിന്റെ കാത്തിരിപ്പ്.

ഏറ്റവും നല്ല കർഷകൻ ആയിരുന്നു രാമു. എല്ലാ വർഷവും സ്വന്തം പറമ്പിൽ കൃഷി ചെയ്യുമായിരുന്നു. അതിൽ നിന്നുള്ള വരുമാനം ആയിരുന്നു കുടുംബത്തിന്റെഏക ആശ്രയം. ഓരോ വർഷവും അല്പമെങ്കിലും നേട്ടം കിട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ 2വർഷവും പ്രളയം കാരണം കൃഷി നശിച്ചു. എന്നിട്ടും തളരാതെ മറ്റുള്ളവരിൽ നിന്നും കടം വാങ്ങി ഈ വർഷവും രാമു പ്രതീക്ഷ യോടെ കൃഷി ചെയ്തു. വളവും വെള്ളവും കൊടുത്തു കൃഷിയെ പരിപാലിച്ചു. എന്നാൽ പ്രതീക്ഷ യെ തകിടം മറിച്ചു കൊണ്ട് കോവിഡ് 19എന്ന മഹാമാരി വന്നു. കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്താൻ കഴിയാതെ, പണി ചെയ്യാൻ ആളെ കിട്ടാൻ ഇല്ലാതെ ആകെ നിരാശ നായി കഴിയുക ആണ് രാമു. രോഗം മാറി പുതിയ ചുറ്റുപാടുകൾ വരാൻ കാത്തിരിക്കുന്നഅനേകം കർഷകരിൽ ഒരാളാണ് രാമു വും. അടുത്ത വർഷത്തെ കൃഷി ചെയ്യാൻ ഉള്ള വിത്തും ശേഖ രിച്ചു പ്രാർത്ഥന യോടെ കഴിയുന്നു. 100മേനി ഫലം അടുത്ത വർഷം എങ്കിലും കിട്ടാൻ നമുക്കും പ്രാർത്ഥിക്കാം.

നിബിൻ. എസ് ബി
5 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ