ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പ്രതീക്ഷ ത൯ നുറുങ്ങുവെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ ത൯ നുറുങ്ങുവെട്ടം

ഒരു ചെറു പ്രതീക്ഷ ത൯ നുറുങ്ങുവെട്ടം
കെടാതെ കാത്തോരു കൂട്ട൪..........
വെള്ളയും, കാക്കിയും അതിനു നിറമേകിയപ്പോൾ
ഇരുളകറ്റി പ്രപഞ്ചം ചിരിച്ചു കാട്ടി.......

ഒരുനാൾ നാം ദ്രോഹിച്ച ഭൂമി, ത൯
പ്രതികാരവാൾമുന ചൂണ്ടിനിന്നപ്പോൾ
പൊലിഞ്ഞുപോയ ജീവനുകൾ കാൺകെ
പോരാളികൾ പ്രതീക്ഷയെ പരിചയാക്കി

ജാതി, മതം, നിറം എല്ലാം ഒന്നുചേർന്ന്
മനുഷ്യൻ എന്ന ഒറ്റ ആശയത്തിൽ ലഭിച്ചപ്പോൾ
ഭൂമി കണ്ടു, യുദ്ധകളത്തിലെ ശാന്തത,
ഒരിക്കലും കെടാത്ത ആ നുറുങ്ങുവെട്ടം.....

അഖില എസ്
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത