ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കോവിഡ് 19 നെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 നെ അതിജീവിക്കാം

നമ്മുടെ ലോകത്തെ ആകെ പിടിച്ചുലുക്കിയിരിക്കുന്ന മാരകമായ പകർച്ചവ്യാധിയാണ് കോവിഡ് 19. കോവിഡ് 19 ന്റെ വാക്സിൻ ഇല്ലാത്തതിനാൽ പ്രതിരോധമാണ് ഏറ്റവും വലിയ മാർഗ്ഗം. നമുക്ക് ഒറ്റക്കെട്ടായി ജാഗ്രതയിലൂടെയും ശുചിത്വത്തിലൂടെയും കോവിഡ് 19 നെ പ്രതിരോധിക്കാം.നൂറ്റി രണ്ട് വർഷം മുൻപ് ഒന്നാം ലോകമഹായുദ്ധസമയത്ത് 1918 സെപ്റ്റംബറിൽ അമേരിക്കയിലാണ് സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി വന്നത് 5 ലക്ഷ്യത്തോളം ജനങ്ങൾ മരിച്ചു.അതിനു ശേഷം ലോകത്താകെ മരണഭീതിയിലാഴ്ത്തിയത് ചൈനയുടെ വുഹാനിൽ ഡിസംബർ 31 ന് സ്ഥിതിക്കരിച്ച കോവിഡ് 19നാണ് .ജലദോഷവും കഠിനമായ മൂക്കൊലിപ്പും, പനി, ചുമ, തലവേദന, തൊണ്ടവേദന, ശാരീരിക അസ്വസ്ഥത, ശ്വസന പ്രശ്നങ്ങൾ എന്നിവയാണ് കോവിഡ് 19 ന്റെ ലക്ഷണങ്ങൾ.ലോക് ഡൗൺ കാലത്ത് സർക്കാർ സൗജന്യമായി റേഷൻ, 1000 രൂപയുടെ ഭക്ഷ്യ കിറ്റ്, ഗാസ് സിലിണ്ടർ എന്നീ ഇളവുകൾ നൽകും.കേരളത്തിൽ കോവിഡ് 19 ആദ്യം സ്ഥിതികരിച്ചത് ജനുവരി മുപ്പതിനാണ്. കേരളത്തെ കോവിച്ച് 19 ഭീതിയിലാക്കിയത് കാസർകോട് ജില്ലയാണ്.കാസർകോട് ജില്ലയിൽ നിലവിൽ 61 രോഗികളുണ്ട്. കേരളത്തിൽ റെഡ് സോണിൽ 4 ജില്ലകളുണ്ട്. കേരളത്തിൽ കോവിഡ് 19 ന് ഇങ്ങനെയാണെങ്കിലും. രോഗമുക്തിയിൽ ദൈവത്തിന്റെ സ്വന്തം നാടായ [ God's own Country] കേരളം തന്നെയാണ് നമ്പർ 1 എന്നത് മലയാളികൾക്ക് ആശ്വാസകരമാണ്.ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് രോഗബാധിതർ വളരെ കൂടുതലുള്ളത്.തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ എന്നീടങ്ങളിലാണ് രോഗബാധിതർ കൂടുതലുള്ളത്. ചൈന, അമേരിക്ക, ദുബായ് എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി പ്രതിരോധത്തിലൂടെ കോവുഡ് 19 നെ അതിജീവിക്കാം.

കോവിഡ് 19 ന്റെ കാലത്ത ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1, എല്ലായിപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക. ഒരിക്കലും നിർജലീകരണം സംഭവിക്കരുത്. കുടിക്കുന്ന വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കാം.

2, ധാരാളം വിശ്രമം നേടുക.

3, ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇതിനാവശ്യമായ മരുന്ന് കഴിക്കുക.

4, ശക്തമായ രോഗ പ്രതിരോധശേഷി വളർത്തുന്നതിനായി ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കുക.

5, വ്യക്തി ശുചിത്വം നിർ ബന്ധമായും ശീലമാക്കാം.

6, സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക.

7, മദ്യം അടിസ്ഥാനമാക്കയുള്ള സാനിറ്റൈസർ ഉപയോഗിക്കുക.

8, നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക

9, തുമ്മലും ചുമയും ഉണ്ടാകുമ്പോൾ മൂക്കും വായയും പൊത്തിവയ്ക്കാൻ ശ്രദ്ധിക്കണം.

10, ഒരിക്കൽ ഉപയോഗിച്ച ടിഷ്യു ഉപേക്ഷിക്കുക

അഭയ.എസ്
7 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം