ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭരണാധികാരി,,,

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭരണാധികാരി,,,

മഹാബലി ഭരിച്ചിരുന്ന കൊച്ച് കേരളത്തിൽ മനുഷ്യർ എല്ലാപേരും ഒന്നുപോലെ ആയിരുന്നു. അതേ അവസ്ഥയിൽ മനുഷ്യനെ കൊണ്ടെത്തിക്കാൻ കഴിഞ്ഞ മറ്റൊരു ഭരണാധികാരിയാണ്, കോവിഡ് - 19 അഥവാ കൊറോണ.അതിന് ഏത് രാജ്യത്തെ പൗരനെന്നോ, ഏത് മതവിശ്വാസി എന്നോ, ഏത് ഭാഷ സംസാരിക്കുന്നവനെന്നോ, ഏത് വർണ്ണം, ഏത് വർഗ്ഗം എന്നോ ഒന്നും തന്നെ ഇല്ല. ഒന്ന് മാത്രം വ്യക്തി ശുചിത്വം, സാമൂഹിക അകലം, യാത്ര വേണ്ട, അങ്ങനെ ബുദ്ധിജീവി എന്ന് അവകാശപ്പെടുന്ന മനുഷ്യനെ അവരവരുടെ വീടുകളിൽ മാത്രമായി ഒതുക്കി. അങ്ങനെ എല്ലാപേരും സമൻമാരായി. എല്ലാ ആരാധനാലയങ്ങളും അടയ്ക്കപ്പെട്ടു. എല്ലാ കുടിചേരലുകളും ഇല്ലാതായി.വിനോദയാത്രകൾ, ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലാതായി. മനുഷ്യനെ വെറും ഒരു ജീവിയാക്കി മാറ്റാൻ ഈ സൂഷ്മ ജീവിയെ കൊണ്ട് സാധിച്ചു.എല്ലാവർക്കും ആരോഗ്യ പ്രവർത്തകരോട് പ്രത്യേക കടപ്പാടായി,,,,,,,,,,,,,,,,,

അശ്വജിത്ത് വി.എസ്
7 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ