ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ അതിജീവനം-കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം-കോവിഡ് 19

2019 ഡിസംബർ മാസം 31 ന് ചൈനയിലെ ഉഹാനിൽ നിന്നും പടർന്ന് പന്തലിച്ച് ആഗോള മഹാമാരിയായി ലോകത്തെ ഒന്നായി വിഴുങ്ങി കൊണ്ടിരിക്കുന്ന " കൊറോണ " (കോവിഡ് 19 ) - ൽ നിന്നും രക്ഷ നേടാൻ ഓരോ രാജ്യവും കെണഞ്ഞ് പരിശ്രമിക്കുകയാണ്. ഈ അവസരത്തിൽ ഇന്ത്യയിൽ ആദ്യമായി നമ്മുടെ ഈ കൊച്ചു കേരളത്തിൽ ജനുവരിയിൽ ഈ രോഗം റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിക്കും അവരുടെ കൂടെ വിമാനത്തിൽ യാത്ര ചെയ്ത മറ്റു രണ്ടു പേർക്കും ഈ രോഗം പിടിപെട്ടു. നമ്മുടെ കേരളം ഈ മഹാമാരിയെ നേരിട്ടത് ലോകത്തിനും ഇന്ത്യയ്ക്കും തന്നെ മാതൃകയായി. ആദ്യഘട്ടം ഈ മഹാമാരിയെ കേരളം പിടിച്ചുകെട്ടി രണ്ടാം ഘട്ടം ഈ രോഗം പത്തനംതിട്ട ജില്ലയിൽ റിപ്പോർട്ട് ചെയ്തു. വളരെ കാര്യക്ഷമതയോടു കൂടെ തന്നെ നമ്മുടെ സർക്കാരും ആരോഗ്യമേഖലയും കൊറോണ വൈറസിൽ നിന്നും എങ്ങനെ അതിജീവിക്കാം എന്ന് പഠിച്ചു. സ്വന്തം ജീവൻ തന്നെ അപകടത്തിൽ ആകും എന്ന അവസരത്തിൽ പോലും കൊറോണ രോഗികളെ ചികിൽസിച്ച ആരോഗ്യ പ്രവർത്തകർക്കും അതിന് നേതൃത്വ സ്ഥാനം വഹിച്ചവർക്കും ഈ അവസരത്തിൽ നന്ദി അർപ്പിക്കുന്നു. ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് ഇതുവരെയും കണ്ടു പിടിച്ചിട്ടില്ല ഈ രോഗം പിടിപെടാതിരിക്കുവാനുള്ള ഏക മാർഗം സാമൂഹ്യ അകലം പാലിച്ചും സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക എന്നത് മാത്രമാണ്. " Break the Chain "

നമ്മുടെ ഈ കൊച്ചു കേരളം അടുത്തിടെ പല പ്രതി സന്ധികളെയും തരണം ചെയ്തു കഴിഞ്ഞു 2018-ൽ മഹാപ്രളയം,ഓഖി ചുഴലിക്കാറ്റ്, 2019-ലെ പ്രളയം,നിപ്പ വൈറസ് അങ്ങനെ പോകുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ കൂടുതൽ ഉള്ള ഒരു സംസ്ഥാനം ആയിരുന്നു കേരളം.എന്നാൽ അതിവിദഗ്ദമയ പ്രതിരോധത്തിലൂടെ ഓരോ ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു. കൊറോണ രോഗികൾ രോഗമുക്തി നേടുന്നതിൽ കേരളം ഒന്നാമതായി. ഇതെല്ലാം നമ്മുടെ കൊച്ചു കേരളത്തിൽ നിന്നുള്ള പ്രവർത്തനഫലമാണ്. നമ്മൾ ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും പല വികസിത രാഷ്ട്രങ്ങളും ഈ രോഗത്തിൻ നിന്നും കരകയറാൻ പറ്റാത്ത നിലയിലേയ്ക്ക് കൂപ്പ് കുത്തി കഴിഞ്ഞു. ഈ രോഗം ഏറ്റവും കൂട്ടക്കൽ നാശം വിതച്ചു കൊണ്ടിരിക്കുന്നത് അമേരിക്കയിലാണ്‌ യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗത്തെ പിടിച്ചു നിർത്താൻ സാധിക്കുന്നില്ല. ഈ സന്ദർഭത്തിലാണ് മൂന്ന് കോടി ജനങ്ങളുള്ള കൊച്ചു കേരളം ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന് ലോകത്തിന് മാതൃക ആകുന്നത്. നമ്മൾ ഈ മഹാ മാരിയെ കേരളത്തിൽ നിന്ന് തുടച്ചു മാറ്റുക തന്നെ ചെയ്യും. അതിന് ഓരോ പൗരനും ബാധ്യസ്ഥരാണ്.

"സാമൂഹ്യ അകലം പാലിച്ചും, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും, വീടിനുള്ളിൽ ഇരുന്നും നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം"

അനന്യ VA
6 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം