ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധ വ്യവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധ വ്യവസ്ഥ

ബാക്ടീരിയ വൈറസുകൾ പൂപ്പൽ പരാതജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃന്ദം വിഷത്വം ഉള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെ റുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സംങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗ പ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. പ്രതിരോധ വ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്നാണ് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കുന്നത് ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്നതരത്തിൽ വിവിധ രോഗ പ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട് ഏകകോശജീവികൾ മുതലുള്ള ജൈവ ലോകത്തിലെ എല്ലാ അംഗങ്ങളിലും രക്ഷയ്ക്കുവേണ്ടി ഏറിയോ കുറഞ്ഞോ ഒരു രോഗ പ്രതിരോധ വ്യവസ്ഥ കാണാം ബാക്ടീരിയകളെ പോലുള്ള വളരെ ലഘുവായ ഘടനയുള്ള ഏകകോശജീവികൾക്ക് പോലും ബാക്ടീരിയ ഫേജ് ഇനത്തിൽ പെട്ട വൈറസുകളുടെ പാതയെ പ്രതിരോധിക്കാൻ പോന്ന ജൈവ രസങ്ങളുടെയും എൻസൈമുകളുടെയും സംവിധാനമുണ്ട് യൂക്കാരിയോട്ടുകളിൽ രോഗപ്രതിരോധ വ്യവസ്ഥകളും പരിണമിച്ചിട്ടുണ്ട്

സസ്യങ്ങളിലും ലളിത ഘടനയുള്ള ജന്തുജാലങ്ങളിലുമൊക്കെ കശേരുകികളിൽ ഇന്ന് കാണുന്ന അതിവിദഗ്ധമായ പ്രതിരോധ സംവിധാനത്തിന്റെ പൂർവ രൂപങ്ങളെ ദർശിക്കാം അണുബാധകൾ തടയുന്ന മാംസ്യങ്ങൾ ആയ ഡിഫൻസീനുകളും ആന്റി മൈക്രോബീൽ പെസ്റ്റിസൈഡു കളും ഹാനികരങ്ങളായ കോശങ്ങളെയും അന്യ വസ്തുക്കളെയും വിഴുങ്ങി നിർവീര്യം മാക്കാൻ പ്രാപ്തമായ ഭക്ഷണ കോശങ്ങൾ മുതൽ രോഗാണുക്കൾക്കെതിരെ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധ പൂരകങ്ങൾ വരെ പ്രതിരോധ ആയുധ ശേഖരത്തിലെ സങ്കേതങ്ങളാണ്. മനുഷ്യനുൾപ്പെടെയുള്ള താടിയെല്ലുള്ള കശേരുകികളിൽ കൂടുതൽ ആധുനികമായ പ്രതിരോധ സംവിധാനങ്ങൾ ഉണ്ട് കുറച്ചു സമയം കൊണ്ട് പ്രത്യേക രോഗകാരികളെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന സംവിധാനം - അക്വീഡ് ഇമ്മ്യൂണിറ്റി, ആർജിത പ്രതിരോധം എന്നിവ ഉദാഹരണങ്ങൾ ആണ്. ഈ സംവിധാനം രോഗകാരി ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ സംബന്ധിച്ച് ഓർമ്മ പ്രതിരോധ സംവിധാനത്തിൽ സൂക്ഷിക്കുന്നു വീണ്ടും അതേയിനം രോഗകാരി യുടെ ബാധയുണ്ടായാൽ പെട്ടെന്നുതന്നെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇത് ശരീരത്തെ സജ്ജമാക്കുന്നു പ്രതിരോധ കുത്തിവെപ്പുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. രോഗ പ്രതിരോധ വ്യവസ്ഥയുടെ തകരാർ ഈ സംവിധാനം സ്വശരീരത്തിന് എതിരെ തന്നെ തിരിയാനും അതുമൂലം അസുഖങ്ങൾ ഉണ്ടാകാനും കാരണമാകും

കോശജ്വലനം, അർബുദങ്ങൾ എന്നിവ രോഗ പ്രതിരോധ വ്യവസ്ഥയുടെ അപര്യാപ്തത കൊണ്ടാണ് ഉണ്ടാകുന്നത്. രോഗ പ്രതിരോധ സംവിധാനത്തിന് അപര്യാപ്തത കാണാൻ സാധിക്കും. അപകടമായതും ജീവന് ഭീഷണിയായ അസുഖങ്ങൾ ഉണ്ടാകുവാൻ കാരണമായേക്കാം. രോഗ പ്രതിരോധ വ്യവസ്ഥ ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥയും അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ നമ്മൾ വസിക്കുന്ന വീടും പരിസരവും നമ്മുടെ ശരീരവും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാം

അൻസു മോൾ സജി ക്ലാസ്
7 A ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം