ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി......... ഒരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി......... ഒരു പാഠം

 അമ്പോ.... എന്തൊരു വണ്ടി
 തുമ്പിക്കയ്യൻ വണ്ടി
 ജെസിബി എന്ന പേരിൽ
 ടിപ്പറുമായി ചങ്ങാത്തം
 എന്നിട്ടോ..... എന്തായി?


 പച്ച നിറഞ്ഞ പാടങ്ങളും
 കളകളം ഒഴുകുന്ന പുഴകളും
 ഉഴുതു മറിച്ചു ...... മണ്ണ് അടിച്ചു അടിച്ചു നിരത്തി വെടിപ്പാക്കി
 എന്നിട്ടോ........ എന്തായി?

 ആകാശം മുട്ടുന്ന ഫ്ലാറ്റുകൾ
 ആളുകൾ കൂറ്റൻ ടവറുകൾ
 ഹൈവേകൾ മെട്രോ ട്രെയിനുകൾ
 വികസനം എന്തൊരു വികസനം
 എന്നിട്ടോ..... എന്തായി?

 മണ്മറഞ്ഞു നീർത്തടങ്ങൾ
 മീനുകൾ തവളകൾ ജീവികൾ-
 വറ്റിവരണ്ട ജലാശയങ്ങളിൽ
 കൂട്ടിനായി പ്ലാസ്റ്റിക്കുകൾ ചപ്പുചവറുകൾ
 എന്നിട്ടോ.... എന്തായി?

 ഭൂമി അങ്ങ് കലിയിളകി
 സംഹാര രുദ്രയായി പെയ്തൊഴിഞ്ഞു
 അലറി ചിരിക്കുന്ന നാദങ്ങളിൽ
 തട്ടി
എത്രയോ ജീവിതം പോയിമറഞ്ഞു
 എന്നിട്ടോ..... എന്തായി?

 ഒന്നിച്ചു നാം ജാതി വർഗ്ഗ ഭേദമെന്യേ
 ചരിത്രത്താളുകളിൽ അഭിമാനമായി
 പ്രകൃതി നൽകുന്ന പാഠങ്ങൾ
 നെഞ്ചിലേറ്റിയ മനുഷ്യാ
 നീയെന്തു നൽകി പ്രകൃതിക്ക്?

ജോഷ്വ ജോസഫ്
5 എ ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത