ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ വൃത്തിയാണ് ശക്തി - കഥ

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാണ് ശക്തി
     ഒരിടത്ത് അച്ഛനും അമ്മയും രണ്ട് മക്കളും ഉള്ള ഒരു കുടുംബം താമസിച്ചിരുന്നു. ഒരു ദിവസം പത്തുവയസ്സായ ഇളയ കുട്ടിയായ ബാലുവിന്  കലശലായ തലവേദന അനുഭവപ്പെട്ടു.തലവേദനക്ക് മരുന്ന് നൽകിയതല്ലാതെ വീട്ടുകാർ അതിനെ കാര്യമായി എടുത്തില്ല. പിറ്റേദിവസം മുതൽ ബാലുവിന് കലശലായ പനി, ഛർദ്ദി, വിശപ്പില്ലായ്മ, കൈകാലുകൾക്ക് വേദന. അതോടെ വീട്ടുകാർ പരിഭ്രാന്തരായി. കുഞ്ഞിനെ എടുത്ത് അവർ ആശുപത്രിയിലേക്ക് ഓടി. വളരെ അവശനിലയിൽ ആയിരുന്ന കുട്ടിയെ ഡോക്ടർ പരിശോധിച്ചു. പരിശോധനക്കൊടുവിൽ കുട്ടിക്ക് ഡെങ്കിപ്പനി ആണെന്ന് ഡോക്ടർ പറഞ്ഞു. ഈ രോഗം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. പരിസരശുചിത്വം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം രോഗങ്ങൾ പിടിപെടുന്നതെന്ന് ഡോക്ടർ പറഞ്ഞുകൊടുത്തു .കുട്ടിയുടെ വീടിന്റെ ചുറ്റുപാടിനെകുറിച്ച് അന്വേഷിച്ചറിഞ്ഞ ഡോക്ടർ വളരെ വൃത്തിഹീനവും കൊതുക് പെറ്റുപെരുകാൻ സാധ്യതയുള്ളതുമായ വീടും പരിസരവും ആണ് കുട്ടിയുടേത് എന്ന് മനസ്സിലാക്കി. കുട്ടിയുടെ അയൽ  വീടുകളിലും ഇതുതന്നെയാണ് അവസ്ഥ എന്ന് മനസ്സിലായി ഡോക്ടർക്ക്. ദൂരെ നിന്നും പുതിയതായി ആ ആശുപത്രിയിൽ സേവനമനുഷ്ടിക്കാനെത്തിയ ഡോക്ടർക്ക് ആ നാട്ടുകാരെ വൃത്തിപഠിപ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. ചില ദിവസങ്ങളിലെ ചികിത്സക്കിടെ ബാലുവും ഡോക്ടറും നല്ല സുഹൃത്തുക്കൾ ആയി മാറിയിരുന്നു. അവർ തമ്മിൽ കൂടിയാലോചിച്ചു. ഒരു മത്സരം നടത്താമെന്നായി. ഒരു ഫോട്ടോ  മത്സരം. ഓരോവീട്ടിലെയും കുട്ടികൾ അവരുടെ വീട്ടിനകത്തുനിന്നും പുറത്തുനിന്നും എല്ലാദിവസവും വ്യത്യസ്തരീതിയിൽ ഫോട്ടോ എടുക്കണം. ആഴ്ചയിലൊരിക്കൽ നല്ല ഫോട്ടോക്ക് സമ്മാനം, നിരവധി പ്രോത്സാഹനസമ്മാനങ്ങളും.സംഗതി ഫലിച്ചു. ആദ്യദിവസം എടുത്ത ഫോട്ടോ നോക്കിയപ്പോൾ ആകെ വൃത്തിഹീനം. അവർ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. വാശിയേറിയ മത്സരം.വിജയികൾക്ക് നല്ല സമ്മാനങ്ങൾ നൽകുന്നുണ്ട് ഡോക്ടർ.. നാളുകൾ കഴിഞ്ഞു. മത്സരകാലാവധി അവസാനിച്ചു. പക്ഷെ ഇതിനിടെ വൃത്തിയാക്കൽ അവർക്ക് ഒരു ശീലമായി മാറിയിരുന്നു. എല്ലാവരും ഡോക്ടറെ പ്രശംസിച്ചു. ഒപ്പം ബാലുവിനെയും. 
അഭിരാമി R S
7 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ