ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ സമ്പത്ത് - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ സമ്പത്ത്
 പ്രകൃതി മനുഷ്യൻറെ അമൂല്യമായ സമ്പത്താണ്. എന്നാൽ മനുഷ്യൻ ഈ വസ്തുത പലപ്പോഴും മറന്നു പോകുന്നു. സ്വന്തം നേട്ടങ്ങൾക്കു വേണ്ടി മനുഷ്യൻ ഇന്ന് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ആഗോള മലിനീകരണ ത്തിൻറെ ഫലമായുണ്ടാകുന്ന ആഗോളതാപനം ജീവജാലങ്ങളുടെ വംശനാശം എന്നിങ്ങനെ ധാരാളം ഭവിഷ്യത്തുകൾ നമ്മുടെ ഭൂമി ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു . നഗരങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ വായുവിലേക്ക് വിഷവാതകങ്ങൾ തള്ളിവിടുന്നു. അതുകൂടാതെ വാഹനങ്ങളുടെ പുകയും വായുവിനെ മലിനമാക്കുന്നു. വായു മലിനീകരണം മൂലം ധാരാളം മാരക രോഗങ്ങൾ ഇന്ന് നമ്മെ കാർന്നു തിന്നുന്നു. വായു പോലെ തന്നെ അത്യന്താപേക്ഷിതമായ ഒന്നാണ്ശുദ്ധജലം. ഇന്ന് ശുദ്ധജലംപോലും പല രീതിയിലും അശുദ്ധമായി കൊണ്ടിരിക്കുന്ന ഒരുഅവസ്ഥയിലാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്നവിഷം കലർന്ന വസ്തുക്കൾ ശുദ്ധജലത്തെ മലിനമാക്കുന്നു. ഇങ്ങനെ  വിഷമയം ആക്കപ്പെടുന്ന ജലം ആയിരങ്ങളുടെ മരണത്തിന് കാരണം ആകുന്നു. ഭൂമിയെ മലിനീകരണത്തിൽ നിന്നും രക്ഷിക്കേണ്ട തിൻെറ ആവശ്യകത മനുഷ്യൻ തിരിച്ചറിയണം. പ്രകൃതിയെ നശിപ്പിക്കാതെ പ്രകൃതി നമ്മുടെ സമ്പത്തായി കണ്ട് അതിനെ നിലനിർത്തേണ്ടത് നാം തന്നെയാണ്.
അമൃത . ബി. എസ്
4 B, ഗവ : യു.പി.എസ്. മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം