ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനും കൊറോണയും - കഥ
ഉണ്ണിക്കുട്ടനും കൊറോണയും
വലിയ വൃത്തിക്കാരനായിരുന്നു ഉണ്ണിക്കുട്ടൻ. ലോകം ചുറ്റിസഞ്ചരിക്കൽ അവന്റെ വിനോദവും. അവന്റെ നാട്ടിലാകട്ടെ മറ്റെല്ലാവരും പുറം ലോകം കാണാൻ ഇഷ്ടമില്ലാത്തവരും. അതിനാൽ എല്ലാരും കൂടി അവനെ ലോകസഞ്ചാരി എന്നു വിളിച്ചു. അത് കേൾക്കുമ്പോൾ ഉണ്ണിക്കുട്ടൻ അഭിമാനത്തോടെ തലയുയർത്തി നിൽക്കും. ഒരിക്കൽ നാട്ടിൽ എല്ലാർക്കും ഒരു അസുഖം പിടിപെട്ടു. ഓരോരുത്തരായി തുമ്മാനും ചീറ്റാനും തുടങ്ങി. ക്രമേണ പനിയും. ഓരോരുത്തരായി കിടപ്പിലായി. ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്. ആ രോഗം പടർത്തിയ വൈറസിന് കൊറോണ എന്ന് പേരിട്ടു എല്ലാരും കൂടി.കൊറോണയാകട്ടെ എല്ലാരേയും ഇങ്ങനെ കഷ്ടപെടുത്തുന്നതിൽ സന്തോഷം പൂണ്ട് നടപ്പായി. കൊറോണയെതുരത്താനുള്ള അടവുകളുമായി നാട്ടുകാർ രംഗത്തിറങ്ങി. ഒരു രക്ഷയുമില്ല. കൊറോണ തലപുകഞ്ഞാലോചിച്ചു. ഇനി എന്താ ചെയ്യുക? ഇവിടം വിട്ട് പോകണം. പോയേ പറ്റൂ. എന്റെ സഹോദരങ്ങൾ ലോകത്തിൽ അവിടവിടെ വിഹരിച്ചുനടക്കുന്നു. ഞാൻ മാത്രം ഇങ്ങനെ. എങ്ങനാ ഈ ഗ്രാമത്തിൽ നിന്നും പുറത്ത് പോവുക? ഉണ്ണിക്കുട്ടൻ ലോകസഞ്ചാരിയല്ലേ. അവനെ കൂട്ടുപിടിക്കാം. കൊറോണ മനസ്സിൽ കരുതി. അങ്ങനെ ഒരു ദിവസം അവൻ ഉണ്ണിക്കുട്ടന്റെ വീട്ടിലേക്ക് പോയി. കൊറോണകാരണം വീട്ടിനുള്ളിൽ തന്നെ അടച്ചിരിപ്പാണ് ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടന്റെ വീട്ടുവാതിലിൽ മുട്ടിവിളിച്ച കൊറോണയെ എതിരേറ്റത് സോപ്പും വെള്ളവുമായി നിന്ന വൃത്തിക്കാരനായ ഉണ്ണിക്കുട്ടനും. കൊറോണ ജീവനും കൊണ്ട് ഒറ്റയോട്ടം. തന്റെ ലോകം ചുറ്റൽ എല്ലാരും കളിയാക്കുമായിരുന്നെങ്കിലും വൃത്തികൊണ്ട് കൊറോണയെ തുരത്തിയ അവന്റെ നല്ലഗുണത്തെ എല്ലാവരും പ്രശംസിച്ചു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ