ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/ തിരിച്ചുവരും ഭൂമി പുതുജീവനോടെ
തിരിച്ചുവരും ഭൂമി പുതുജീവനോടെ
കൊറോണ വൈറസിന്റെ ഈ ചരിത്ര കാലഘട്ടത്തിൽ നമ്മുടെ അതിജീവനം ലക്ഷ്യമാക്കിക്കൊണ്ട് നാമോരോരുത്തരും വീടുകളിൽ കഴിയുകയാണ്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണല്ലോ. അതിനാൽ നിരത്തുകളിൽ വാഹനങ്ങളില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന പുകപടലങ്ങളില്ല, മറ്റ് പാരിസ്ഥിതികദോഷം വരുത്തുന്ന ഇതര മനുഷ്യ പ്രവൃത്തികളൊന്നുമില്ല. അതിനാൽ ഹരിതാഭമായ മലിനീകരണങ്ങളില്ലാത്ത ആ പഴയ ഭൂമി തെളിഞ്ഞു വരികയാണ് . ഈ 2020 ഉം കൊറോണ വൈറസും അതിനൊരു നിമിത്തമാകട്ടെ. ഇനിയും ലോക്ഡൗൺ നീണ്ട് നിന്നാൽ ഓർക്കുക, നമ്മുടെ പരിസ്ഥിതി മാത്രമേ നമുക്ക് ഇക്കാലത്ത് താങ്ങും തണലുമായി ഒപ്പമുണ്ടാകുകയുള്ളൂ. അങ്ങനെ മനുഷ്യന് പുരാതന കാർഷിക സംസ്കാരം വീണ്ടെടുക്കുവാനും അതുവഴി ആരോഗ്യകരമായ ജീവിതം വീണ്ടെടുക്കുവാനും കഴിയുന്നു
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം