ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര/അക്ഷരവൃക്ഷം/കൊറോണ–ഒരു ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ–ഒരു ഓർമ്മപ്പെടുത്തൽ

കൊറോണ നമ്മുടെയെല്ലാം പേടിസ്വപ്നം. ഒരു മഹാമാരിയാണത്. അത് നമ്മളിലേക്ക് പെയ്തിറങ്ങുന്നു. അതിന്റെ ഭവിഷ്യത്തായി കുറെ പേർ ആശുപത്രികളിൽ എത്തിയിട്ട് നാളേറെയായി. ഒരു കുഞ്ഞൻ എങ്കിലും ലോക രാഷ്ട്രങ്ങളെപോലും വിറപ്പിച്ച ഭീകരൻ. മനുഷ്യന്റെ ജീവനുമുൻപിൽ പണം ഒന്നുമല്ലെന്ന് പഠിപ്പിച്ചവൻ. അധികം പേർ കൊറോണ ബാധിച്ച് മരണപ്പെട്ടു. അതേപോലെ തന്നെ സ്കൂളിന്റെ ഗേറ്റിൽ പൂട്ട് തൂങ്ങിക്കളിക്കാൻ തുടങ്ങിയിട്ട് കുറെയായി. പരീക്ഷകൾ മാറ്റി വെച്ചു. പക്ഷേ വീട്ടിലീരുന്ന് ഇടക്ക് പുസ്തകങ്ങൾ വായിക്കുകയും നോട്ട് ബുക്കുകളിൽ എഴുതിയ ഭാഗങ്ങൾ വായിച്ചു നോക്കുകയും പഠിക്കുകയും ചെയ്യുന്നു. ആരാധനാലയങ്ങൾ അടച്ചു. വിഷുവിന് അമ്പലത്തിൽ പോകാനായില്ല. ഈ വിഷുക്കാലം സങ്കടം നിറഞ്ഞതായിമാറി. അമ്പലങ്ങളിൽ ദൈവങ്ങൾ മാത്രമായിട്ട് ഒട്ടേറെയായി. ചീറിപ്പായുന്ന വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന റോഡുകൾ ഇപ്പോൾ വിജനമായി. മനുഷ്യൻ തന്റെ എല്ലാ വേഗതയുംകുറച്ചിരിക്കുന്നു. വീടുകളിൽ ഇരിക്കാനോ പരസ്പരം സംസാരിക്കാനോ നമുക്ക് നേരമില്ലായിരുന്നു. നിശബ്ദത തളം കെട്ടിയിരുന്ന വീടുകളായിരുന്നു. ഇപ്പോളാവട്ടെ വീടുകളിലിരുന്ന് തമ്മിൽ തമ്മിൽ സംസാരിക്കുന്നു. പാചക പരീക്ഷണങ്ങളിലേർപ്പെടുന്നു. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ കഴിയുന്നു.

നമ്മളാണ് ഏറ്റവും വലുതെന്ന് കരുതിയ മനുഷ്യലോകത്തെ ഒരിത്തിരി കുഞ്ഞൻ വൈറസ് കീഴ്പെടുത്തി വലിയപാഠം പഠിപ്പിച്ചിരിക്കുന്നു. നമ്മളൊന്നിച്ചു നിന്നാൽ സർക്കാർ പറയുന്ന നിർദ്ദേശങ്ങളെല്ലാം കേട്ടാൽ അവ അനുസരിച്ചാൽ നമുക്ക് ആപൽക്കാരിയായ ഈ വൈറസിനെ തോൽപിച്ചോടിക്കാൻ ആവും. മദ്യവും ആഘോഷങ്ങളും ആഡംബരങ്ങളും ഇല്ലാതെ നമുക്ക് ജീവിക്കാനാവും എന്ന് ഈ മഹാമാരി നമ്മെ പഠിപ്പിച്ചു.

അഞ്ജിത എ ,
6 എ ഗവ:യു.പി.സ്കൂൾ,ചെമ്മനത്തുകര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം