ഗവൺമെന്റ് യു പി എസ്സ് കളത്തൂർ/അക്ഷരവൃക്ഷം/സ്വപ്നവും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നവും അതിജീവനവും

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോകുന്നു. എന്തൊക്കെയോ മാറ്റങ്ങൾക്കായി കാലം ഒരുങ്ങുന്നത് പോലെ. ഒരു സുപ്രഭാതത്തിൽ ഏതോ ഒരു തരം രോഗം നമ്മുടെ ലോകത്തെ വിഴുങ്ങി തുടങ്ങിയിരിക്കുന്നു. വളരെയധികം ഇരുണ്ടിരിക്കുന്നു. വല്ലാത്ത പേടിപ്പിക്കുന്ന തരത്തിൽ അമ്മേ.... അപ്പു അലറിവിളിച്ചു. എന്താ അപ്പു...? അടുക്കളയിൽ നിന്ന് അമ്മ അപ്പുവിന്റെ അടുത്തേക്ക് ഓടിയെത്തി. അപ്പുവിനെ ഉറക്കത്തെ നശിപ്പിച്ചത് ഒരുതരം ദുസ്വപ്നം ആണെന്ന് അമ്മയ്ക്ക് മനസ്സിലായി. അപ്പുവിന്റെ കൈപിടിച്ച് കട്ടിലിൽ നിന്ന് അവനെ അമ്മ ഇറക്കി. തന്റെ ഇരുട്ടു നിറഞ്ഞ ജീവിതത്തിൽ ഉൾക്കാഴ്ചയിലൂടെ വെളിച്ചം കണ്ടെത്തുന്ന അപ്പുവിന് ഈ സ്വപ്നം അവനെ വല്ലാതെ ഭയപ്പെടുത്തി. വെളിച്ചം പകർത്തുന്ന ഇത്തരം കാഴ്ചകൾക്ക് അപ്പുവിനോട് ഒപ്പം അവന്റെ അമ്മയാണ് എപ്പോഴും കൂട്ട്. ഇരുട്ടു നിറഞ്ഞ രണ്ടു കണ്ണുകളാണ് ദൈവം അപ്പുവിന് നൽകിയത്. ഇതിൽ യാതൊരു പരാതിയുമില്ല അപ്പുവിന് . കാരണം അവന്റെ അമ്മ കാണുന്ന പ്രകൃതിഭംഗിയും മറ്റു സുന്ദരമായ കാഴ്ചകളും അമ്മ അവനും പറഞ്ഞു കൊടുക്കും. സാധാരണ ഏതു വസ്തുവിനെയും കാണുന്നതിനേക്കാൾ ഭംഗി ആക്കും. കാഴ്ച ഇല്ലെങ്കിലും അപ്പുവിന് നിറയെ കഴിവുകൾ ദൈവം നൽകിയിട്ടുണ്ട്. അപ്പുവിന് എല്ലാം അവന്റെ അമ്മയാണ്. അപ്പുവിനെ പേടിപ്പിച്ച സ്വപ്നം അവനെ എല്ലാ ദിവസവും അലട്ടിയിരുന്നു. ഇങ്ങനെയിരിക്കെ ഒരു ദിവസമാണ് വാർത്തയിലൂടെ ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിക്ക് അടിമപ്പെട്ടിരിക്കുന്നു എന്ന് അവനറിഞ്ഞത്. അപ്പുവിന്റെ സ്വപ്നവും ഈ രോഗവും ഏതാണ്ട് ഒരുപോലെ. ഇങ്ങനെ ഒരു രോഗം ലോകത്തെ മുഴുവൻ ബാധിക്കും എന്ന് ആദ്യം കണ്ടു പിടിച്ചത് അപ്പു ആണ് അതും അപ്പുവിന്റെ സ്വപ്നത്തിൽ. നമ്മൾ കാണുന്ന സ്വപ്നങ്ങൾ അങ്ങനെ ചിലപ്പോൾ ഫലിക്കും എന്ന് പറയുന്നത് സത്യമാണ്. തന്റെ സ്വപ്നത്തെ പറ്റി അപ്പു അമ്മയോട് പറഞ്ഞു അത് അപ്പുവിനെ വല്ലാതെ വേദനിപ്പിച്ചു. മോൻ കാരണം ഒന്നുമല്ല ഇങ്ങനെ ഒരു രോഗം വന്നത് എന്ന് പറഞ്ഞു അമ്മ അപ്പുവിനെ ആശ്വസിപ്പിച്ചു.

അയ്യപ്പദേവൻ കെ. എസ്
5 എ ഗവൺമെന്റ് യു പി എസ്സ് കളത്തൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ