ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/അക്ഷരവൃക്ഷം/ Covid-19 എന്ന മഹാമാരി.

Schoolwiki സംരംഭത്തിൽ നിന്ന്
Covid-19എന്നാ മഹാമാരി

ഈ ഭൂമിയിൽ വർഷങ്ങൾക്ക് മുൻപേ പല രോഗങ്ങൾ വന്ന് മനുഷ്യവംശത്തിനു ഭീഷണിയായി. അതിൽ ചിലത് മലേറിയ, പ്ലേഗ്, എന്നിവയാണ്. ഈ 2020ൽ വന്ന മഹാമാരിയാണ് കോവിഡ് എന്നാ covid-19 ഈ രോഗം ആദ്യം വന്നത് ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ് . അത് വളരെ പെട്ടന്ന് തന്നെ ചൈനയിൽ മുഴുവൻ ബാധിച്ചു. അവിടെ നിന്നും വിദേശികൾ സ്വന്തം നാടുകളിൽ എത്തിയതോടെയാണ് ഈ അസുഖം covid -19എന്ന വൈറസ് ലോകം മുഴുവൻ പടർന്നത്. ഇത് ശ്രദ്ധയിൽ പെട്ടതിനു ശേഷമാണ് ശാസ്ത്രന്ജന്മാരും ലോക രാജ്യങ്ങളും ശ്രദ്ധിച്ചു തുടങ്ങിയത്. കൊറോണ എന്ന രോഗം അടുത്തിടപഴകുമ്പോഴോ, തുമ്മുബോഴോ, ചുമക്കുമ്പോഴോ ആണ് ഇത് പടരുന്നത്. അപ്പോഴേക്കും ലോകമെമ്പാടും രോഗം പടർന്നു കഴിഞ്ഞു. ആയിരകണക്കിന് മനുഷ്യർക്ക് ജീവഹാനി ഉണ്ടായി. കേരളത്തിൽ ഈ രോഗം എല്ലാ ജില്ലകളിലും ബാധിച്ചു. 2-മരണവും സംഭവിച്ചു. എങ്കിലും ഈ വൈറസ് പടരാതിരിക്കാൻ കേരള സർക്കാരും ആരോഗ്യ കേന്ദ്രങ്ങളും ജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചു.ഇന്ത്യയിലെ ഏറ്റവും മികച്ച കൊറോണ പ്രധിരോധ സംസ്ഥാനമാണ് കേരളം.
   ഈ രോഗംവരാതിരിക്കാൻ ക്ഷേത്രങ്ങളിലും പള്ളികളിലും പോകാതിരിക്കാൻ ശ്രമിക്കണം. വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. ഈ രോഗം വന്നാൽ പെട്ടന്ന് 1030മിനിട്ടിനുളിൽ അറിയാനുള്ള ടെസ്റ്റ്ആണ് റാപിഡ് ടെസ്റ്റ്‌[1:43 pm, 18/04/2020] Lini: ഈ covid-19എന്ന രോഗം പകരുന്നത് അറിയാൻ ബുദ്ധിമുട്ടാണ്. ഈ വൈറസിനെ ഇന്നേ വരേയ്ക്കും പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല. ഇപ്പോഴും പരീക്ഷണം നടക്കുകയാണ്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, ജലദോഷം, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നിവയൊക്കെയാണ്. ഈ വൈറസ് ശരീരത്തിൽ കടന്നു കൂടിയാൽ 14ദിവസം കഴിയുമ്പോഴേ പുറത്തറിയാൻ പറ്റത്തൊള്ളൂ. ആയതിനാൽ ചെറിയ പനിയോ, ജലദോഷമോ വന്നാൽ ആരോഗ്യ കേന്ദ്രത്തിൽ സമീപിക്കുക. രോഗം സ്ഥിതീകരിച്ചാൽ ആ രോഗി വേറെ ആളുകളുമായി അടുത്തിടപഴകാൻ പാടില്ല. അയാൾ ഉപയോകിക്കുന്ന തുണി അടുത്തയാൾ ഉപയോഗിക്കാൻ പാടില്ല. മാസ്‌ക്കുകൾ ധരിക്കണം.
       രോഗം വരാതിരിക്കാൻ ചെയ്യേണ്ടത് ഇവയൊക്കെ ആണ്.
(A)മാസ്ക് ദരിക്കുക
(B)കൈ എപ്പോഴും സോപ് ഉപയോഗിച്ചു കഴുകുക
(C)ആളുകളുമായി അകലം പാലിക്കുക
(D)അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക
(E)പനിയോ ചുമയോ ഉണ്ടങ്കിൽ ആരോഗ്യ കേന്ദ്രവുമായി സമീപിക്കുക.

സായി വിഘ്നേഷ്.ആർ
10A ജി.എം.ബി.എച്ച്.എസ്.എസ്. ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം