ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ *പടരുന്ന പ്ലാസ്റ്റിക്*

Schoolwiki സംരംഭത്തിൽ നിന്ന്
പടരുന്ന പ്ലാസ്റ്റിക്      

ഐ.സി.യുവിന് മുന്നിലുള്ള ബഞ്ചിൽ ഒറ്റയ്ക്കിരിക്കുമ്പോ അവൻെറ മനസിലൂടെ കടന്നുപോയത് സങ്കടം മാത്രമായിരുന്നോ? അതിൽ ഏതോ ഒരു ദൃഢനിശ്ചയം കലർന്നിരുന്നോ? സാധനങ്ങൾ പൊതിഞ്ഞ് വാങ്ങുന്ന പ്ലാസ്റ്റിക് കവറുകളും സഞ്ചികളും വലിയ ചാക്കിൽ നിക്ഷേപിക്കുന്നത് വീട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു. ഒരാഴ്ചയാവും മുമ്പ് തന്നെ ചാക്ക് നിറഞ്ഞിരിക്കും. അവധി ദിവസം അച്ഛൻെറ പ്രധാന ജോലി അത് കത്തിക്കുക എന്നുള്ളതാണ്. പ്ലാസ്റ്റിക് കത്തിക്കുമ്പൊ പുറത്ത് വരുന്ന ' ഡയോക്സിൻ ' എന്ന വിഷം കാൻസറുണ്ടാക്കും എന്ന് ക്ലാസിൽ പഠിച്ചത് ഞാൻ പറയുമ്പൊ അച്ഛനുമമ്മയും ശ്രദ്ധിക്കാറ് പോലുമില്ലായിരുന്നു. അതറിയാവുന്നത് കൊണ്ടാവുമോ എന്നെ അവിടേക്ക് അടുപ്പിക്കാതിരുന്നത്.

മാസങ്ങൾ കടന്നു പോയി. അച്ഛന് കടുത്ത ചുമ കാരണം അമ്മയ്ക്കാണ് വൃത്തിയാക്കലിൻെറ ചുമതല . എല്ലാ ആഴ്ചയും ചെയ്യുന്ന പോലെ 'ചാക്ക്കെട്ട് ' എടുത്ത് അച്ഛന് പകരം അമ്മ പാടത്തേയ്ക്ക് പോയി. കത്തിച്ച് കഴിഞ്ഞ് ഒഴിഞ്ഞ ചാക്കുമായി തിരികെ വരുമ്പൊ അമ്മ ചുമയ്ക്കുന്നുണ്ടായിരുന്നു.'ചെറിയ വായിലെ വലിയ വർത്തമാനം ' ആയതിനാൽ പ്ലാസ്റ്റിക്കിൻെറ ദൂഷ്യവശങ്ങളെപ്പറ്റി ഞാൻ വീട്ടിൽ പറയാതായി.

അന്ന്എൻെറവർഷപ്പരീക്ഷയുടെഅവസാനദിവസമായിരുന്നു.അവധികിട്ടിയഉത്സാഹത്തോടെവീട്ടിലെത്തിയപ്പൊവീട്പൂട്ടിയിട്ടിരിക്കുന്നു." നിൻെറച്ഛൻ ആശുപത്രീൽ അഡ്മിറ്റാ മോനേ. നിന്നോട് എൻെറ വീട്ടിൽ നിന്നോളാൻ നിൻെറ അമ്മാവൻ പറഞ്ഞിട്ടാ പോയെ " അടുത്ത വീട്ടിലെ രാഘവൻ മാമൻ എന്നെ കൂട്ടിക്കൊണ്ട് പോയി. ഉച്ചയ്ക്ക് അച്ഛൻ ചോര ഛർദ്ദിച്ചത്രേ. രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. സ്ക്കൂൾ പൂട്ടിയാൽ പിറ്റേന്നാൾ മുതൽ പച്ചക്കറിക്കൃഷി, കോഴി വളർത്തൽ എന്തൊക്കെ പ്ലാൻ ചെയ്തു അച്ഛൻ. വെള്ളം നനയ്ക്കുന്ന ചുമതല നിനക്കാണ് കേട്ടോടാ, കുറച്ച് ഉത്തരവാദിത്ത മൊക്കെ വരട്ടെ ചെക്കന്.ഇനിഹൈസ്ക്കൂളിലോട്ടല്ലേ .

കണ്ണുനീര് വീണ് നനഞ്ഞ തലയിണ ഞാൻ കുറച്ച് കൂടി മുഖത്തേയ്ക്ക് ചേർത്ത് ഉറങ്ങാതെ കിടന്നു.സ്ഥിരമായി പുകവലിക്കുന്നവർക്ക് പോലും രൂക്ഷമാകാത്ത രീതിയിൽ അച്ഛൻെറ ശരീരത്തെ അർബുദം കീഴ്പ്പെടുത്തിയിരിക്കുന്നുവെന്ന് അമ്മാവൻ രാഘവന്മാമനോട് പറയുന്നത് കേട്ടു. ഈ വയസിനിടയ്ക്ക് ഒരു ബീഡി പോലും ഈയുള്ളയാൾ വലിച്ചിട്ടില്, പിന്നൊക്കെ ദൈവം വരുത്തുന്നതല്ലേ. ദൈവത്തെ പഴിച്ച് അമ്മ മുകളിലേയ്ക്ക് നോക്കി കൈകൂപ്പി. അച്ഛൻെറ വേർപാട് എന്നെയും അമ്മയെയും കുറച്ചൊന്നുമല്ല തളർത്തിയത്. ഒഴിഞ്ഞ പാടത്തേയ്ക്ക് നോക്കിയിരിക്കുമ്പൊ തലയിൽ തോർത്തും ചുറ്റി പയർ വള്ളികൾ പടർത്തുന്ന അച്ഛനെയും ഉത്സാഹിച്ച് വെള്ളം നനയ്ക്കുന്ന എന്നെയും കണ്ടു. എന്താ കുട്ട്യേ ഇങ്ങനെ നോക്കിയിരിക്കണെ ഇങ്ങ് കേറിപ്പോര്, അമ്മ എന്നെ അടുത്തേയ്ക്കിരുത്തി.അമ്മാവൻ വന്ന് കൂട്ടിക്കൊണ്ട് പോവുമ്പൊ അച്ഛൻ ശേഖരിച്ചുവച്ച പച്ചക്കറിവിത്തും ഞാൻ കയ്യിലെടുത്തു.

എവിടെപ്പോകാനിറങ്ങിയാലുംഒരുതുണിസഞ്ചികയ്യിൽക്കരുതുന്നത്അമ്മാവൻെറഒരുശീലമായിരുന്നു."കണ്ണിൽക്കണ്ടപ്ലാസ്റ്റിക്കൊക്കെക്കൂടി വീടിൻറുള്ളിലേക്ക് കൊണ്ടരണതെന്തിനാ," അമ്മാവൻെറ സ്ഥിരം പല്ലവി. എൻെറ ചൊമേടെ സിറപ്പ് മറക്കല്ലേന്ന് അമ്മാവനോട് പറയെടാ, അമ്മ ചുമച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. അടുത്ത ദിവസം ചുമച്ച് തുപ്പിയതിൽ ചോര കണ്ട് ഞാൻ ശരിക്കും പേടിച്ചു. പേടിക്കണ്ടടാ ഇത് രണ്ടീസമായിട്ടൊണ്ട് അമ്മ എന്നെ സമാധാനിപ്പിച്ചു. അവസ്ഥ ഗൗരവമായപ്പൊ അമ്മയെ ICU വിലേയ്ക്ക് മാറ്റി. ഇവർക്കെന്താ ജോലി? ഡോക്ടർ ചോദിച്ചപ്പൊ വീട്ടുജോലി എന്ന് അമ്മാവൻ മറുപടി പറഞ്ഞു.ഇവർ പുകവലിയ്ക്കുമോ എന്ന ചോദ്യം കേട്ട് അമ്മാവന് ദേഷ്യം വന്നു.ഇവരുടെ ഇൻ്റെണൽ ഓർഗൻസ് കംപ്ലീറ്റ് പ്രശ്നമാ അതാ ചോദിച്ചത്. അമ്മാവൻ ദയനീയമായി ഡോക്ടറെ നോക്കി. വീട്ടിൽ ആരെങ്കിലും സ്ഥിരമായി പുകവലിക്കുന്നവരുണ്ടായാലും മതി പാസ്സീവ് സ്മോക്കിംഗ്? അമ്മാവൻ ഇല്ലാന്ന് തലയാട്ടി. പിറുപിറുത്ത് കൊണ്ട് ഡോക്ടർ എഴുന്നേറ്റു.അമ്മാവൻ എന്തോ ചോദിക്കാനായി ഡോക്ടറുടെ പിറകെ പോയി.

ഐ.സി.യുവിന് മുന്നിലെ ബഞ്ചിൽ ഒറ്റയ്ക്കിരിക്കുമ്പൊ സയൻസ് ക്ലാസിൽ രാജൻസാർപ്ലാസ്റ്റിക്നിർമ്മാർജനത്തിൻെറ ദോഷവശങ്ങളെപ്പറ്റി പറഞ്ഞത് മനസിൽ വന്നു. പരിസ്ഥിതിക്ക് ഇത്രയധികം ഹാനികരമായ മറ്റൊരു വസ്തുവും ഈ ഭൂമിയിലില്ല. അത് കത്തിക്കുമ്പൊ പുറത്ത് വരുന്ന വിഷപ്പുകയിലുള്ള 'ഡയോക്സിൻ' ഗുരുതരമായ അർബുദത്തിന് കാരണമാകും. പുകവലിക്കാത്ത അച്ഛനുമമ്മയ്ക്കും എന്താണ് സംഭവിച്ചതെന്ന് മറ്റാർക്കും മനസിലായില്ലെങ്കിലും അവന് മനസിലായി. അതുകൊണ്ടാവും അമ്മയുടെ ശരീരം പുറത്തേയ്ക്കെടുത്തപ്പൊ ചുണ്ടുകൾ വിറച്ചുവെങ്കിലും അവൻെറ മനസിൽ എന്തൊക്കെയോ രൂപപ്പെടുകയായിരുന്നു ഈ ലോകത്തെ മുഴുവൻ പ്ലാസ്റ്റിക് മുക്തമാക്കാൻ സാധിച്ചില്ലെങ്കിലും തൻെറ നാട്ടിൽ പ്ലാസ്റ്റിക്കിൻെറ ഉപയോഗം നിയന്ത്രിക്കാൻ കഴിയണമെന്ന് അവൻ ഉറപ്പിച്ചു. അല്ലെങ്കിൽപ്പിന്നെ ഞാനിതൊക്കെ പഠിച്ചതെന്തിനാ പക്ഷേ എവിടെത്തുടങ്ങണം എന്നത്ആകുഞ്ഞുമനസിൽആശയക്കുഴപ്പമുണ്ടാക്കി.

ആദ്യമായി എന്താണ് പ്ലാസ്റ്റിക് എന്നും അതിൻെറ അമിത ഉപയോഗം നമുക്ക് എത്രയധികം ദോഷകരമാണെന്നും മനസിലാക്കണം... ഹെൻ്റി ബേക്ക്ലാൻ്റ്, ബേക്കലൈറ്റ് എന്ന പ്ലാസ്റ്റിക് കണ്ടുപിടിച്ചതാണ് നമ്മുടെയീ പ്ലാസ്റ്റിക് യുഗത്തിൻ്റെ തുടക്കം. സാങ്കേതികവിദ്യ പുഷ്ടിയാർജിച്ച ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് പ്ലാസ്റ്റിക്കിൻെറ ഉത്പാദനത്തിന് വേഗത കൂടിയത്.തടി, പേപ്പർ എന്നിവയെ അപേക്ഷിച്ച് പ്ലാസ്റ്റിക്കിന് പല മേന്മകളും ഉണ്ടെന്ന് കണ്ടെത്തുകയും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്തു. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതിനാലും, ഈർപ്പം , സാധാരണ രാസപദാർത്ഥങ്ങൾ എന്നിവ ഇവയെ ബാധിക്കാത്തതിനാലും , വിലക്കുറവും പ്ലാസ്റ്റിക് അതിവേഗം വ്യാപകമാകാൻ സഹായിച്ചു. മോണോമറുകൾ എന്ന അടിസ്ഥാനയൂണിറ്റുകൾ ചേർന്നുണ്ടാകുന്ന വലിയ തന്മാത്രകളാണ് പോളിമറുകൾ. എത്തിലിൻ മോളിക്യൂളുകളുടെ പോളിമറായ പോളിഎത്തിലിൻ ആണ് പ്ലാസ്റ്റിക് .ഇവ തന്നെ രണ്ട് തരമുണ്ട്. തെർമോപ്ലാസ്റ്റിക്കുകളും തെർമോസെറ്റിംഗ് പ്ലാസ്റ്റിക്കുകളും. ആദ്യത്തേതിനെ എത്ര വേണമെങ്കിലും ഉരുക്കി രൂപം മാറ്റാൻ സാധിക്കും. രണ്ടാമത്തേതാവട്ടെ പുനരുപയോഗിക്കാൻ സാധിക്കില്ല.

പോളിമറുകളുടെ തന്മാത്രാ വലിപ്പം കൂടുതലായതു കൊണ്ട് ഇവയെ അന്തരീക്ഷ ഘടകങ്ങൾക്കോ രാസവസ്തുക്കൾക്കോ വെള്ളത്തിനോ വിഘടിപ്പിക്കാൻ കഴിയില്ല. ആയതിനാൽ ഉപയോഗശേഷം പ്രകൃതിയിലെത്തുന്ന പ്ലാസ്റ്റിക്കുകൾ നൂറ്റാണ്ടുകളോളം മണ്ണിൽ അവശേഷിക്കുന്നു.ഇത് ഭൂഗർഭ ജലസ്രോതസ്സുകളെ ബാധിക്കുകയും അത് നീരൊഴുക്കിനെ തടസ്സപ്പെടുത്താൻ കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല സൂക്ഷ്മജീവികളുടെ പ്രവർത്തനത്തെ മന്ദിപ്പിക്കുകയും ചെയ്യുന്നു.പ്ലാസ്റ്റിക് മാലിന്യത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാക്കി മാറ്റുന്നത് നൂറ്റാണ്ടുകളോളം നീണ്ട വിഘടനകാലമാണ് . അതു കൊണ്ടാണ് പ്ലാസ്റ്റിക് കുഴികുത്തി മൂടുന്നത് നല്ല രീതിയല്ല എന്ന് പറയുന്നത്. ഇനി കത്തിച്ചു കളയാമെന്ന് വച്ചാൽ അപൂർണമായ ജ്വലനം വഴി ധാരാളം വിഷവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു. ശ്വാസകോശരോഗങ്ങൾ , കാൻസർ എന്നിവയടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഇത് കാരണമാവുന്നു.ഇത് വായിക്കുമ്പൊ അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അൽപം നിർത്തിയിട്ട് അവൻ വായിക്കാൻ തുടങ്ങി...

പ്ലാസ്റ്റിക്കിൻെറ നിർമ്മാണ സമയത്ത് നിറം കൊടുക്കാനും ,കൂടുതൽ വഴക്കമുള്ളതാക്കാനും ഒക്കെ പലതരത്തിലുള്ള രാസവസ്തുക്കൾ അവയിൽ ചേർക്കുന്നു . ഇവയൊക്കെ ശരീരത്തിന് ഹാനികരമായ പല പ്രതി പ്രവർത്തനങ്ങൾക്കും കാരണമാവുന്നു. അലർജി മുതൽ വന്ധ്യതയും കാൻസറും വരെ ഉണ്ടാക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ഫ്ലക്സുകളും മറ്റുമുണ്ടാക്കാനുപയോഗിക്കുന്ന Poly Venyl chloride എന്ന പി.വി.സി ഉപയോഗശേഷം പൊതുനിരത്തുകളിൽ വീണുകിടക്കുന്നത് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ വലുതാണ്.അതുപോലെ തന്നെ ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പോളിത്തീൻ സഞ്ചികൾ , ഗ്ലാസുകൾ , സ്ട്രോകൾ എന്നിവയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതിലേറ്റവും വലുതെന്ന് പറയാം.

സമുദ്രത്തിലേയ്ക്ക് എത്തിപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് ബാക്കി പത്രമാവുന്നത് ചത്തു പൊങ്ങുന്ന മത്സ്യസമ്പത്താണ്. ആണ്ടുകൾ കഴിയുമ്പൊ സമുദ്രങ്ങളിൽ മൽസ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യമാവും എന്ന കാര്യത്തിൽ സംശയിക്കേണ്ട കാര്യമില്ല.ഭക്ഷണാവശിഷ്ടങ്ങളോടെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മ്യഗങ്ങളുടെ ഉള്ളിലെത്തി അവയുടെ നാശത്തിന് കാരണമാവുന്നു. പ്ലാസ്റ്റിക്കിന് പകരം വേറൊരു വസ്തുവില്ലാത്തത് ഒരു വെല്ലുവിളി ആണെങ്കിലും അവയുടെ അമിതമായ ഉപയോഗം നിയന്ത്രിക്കുന്നത് വളരെ ഫലപ്രദമായ ഒന്നാണ്. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ, തുണി തുടങ്ങിയവ ഉപയോഗിക്കുന്നത് ഗുണകരമാണ്. മാലിന്യ സംഭരണത്തിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനും അവ കാര്യക്ഷമമായി ഉപയോഗിക്കാനും ജനങ്ങളെ പ്രേരിപ്പിക്കണം. ഇത്രയും കാര്യങ്ങൾ മനസിലാക്കിയപ്പൊ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്ന് അവന് ഉറപ്പായി.

ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം നിർത്താൻ സാധിക്കുന്നിടത്ത് നിന്നാവണം തനിക്ക് തുടങ്ങേണ്ടതെന്നവൻ ചിന്തിച്ചു. പഴയ ന്യൂസ് പേപ്പറുകൾ ശേഖരിച്ച് പേപ്പർ ബാഗുകൾ നിർമ്മിക്കുന്ന യൂണിറ്റിനെ പ്പറ്റി അവൻ ചിന്തിച്ചു. ഇതിനായി വീട്ടമ്മമാരെ ചേർത്ത് യൂണിറ്റുണ്ടാക്കി. വരുമാനവും കൂടെ കിട്ടിത്തുടങ്ങിയപ്പൊ യൂണിറ്റിൽ അംഗസംഖ്യ കൂടി. പേപ്പറിന് പുറമെ തുണി, പാള, വാഴനാര് എന്നിവ ഉപയോഗിച്ചുള്ള സഞ്ചികളും നിർമ്മിച്ച് തുടങ്ങി. *പ്ലാസ്റ്റിക് വലിച്ചെറിയുന്നതും കത്തിക്കുന്നതും ശിക്ഷാർഹം* എന്ന ബോർഡ് നാടിൻ്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചു. അത്യാവശ്യത്തിന് മാത്രം ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ പച്ചക്കറിത്തൈകൾക്കുള്ള ഗ്രോ ബാഗായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയത് വലിയ കാര്യമായി .കാരണം പച്ചക്കറി കൃഷിക്കായി ഓരോരുത്തരും മുന്നോട്ട് വന്നു. നാട്ടിലുണ്ടായ മാറ്റം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടു. അക്കൊല്ലത്തെ പ്ലാസ്റ്റിക് മുക്ത ഗ്രാമമായി അവൻ്റെ ഗ്രാമം തെരഞ്ഞെടുക്കപ്പെട്ടു. അവൻെറ വാക്കുകൾ ശ്രദ്ധിച്ചാൽ... നിങ്ങളെല്ലാവരും പറയും പോലെ ഞാൻ ചെയ്തത് ഒരു വലിയ കാര്യമായിരിക്കാം.. പക്ഷെ .. ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഇത് എൻ്റെ കടമയാണ്. പാഠങ്ങൾ പഠിച്ച് പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിയാൽ മാത്രം പോര, ജീവിതത്തിൽ പകർത്തുകയും വേണം. നിങ്ങളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പൊ എല്ലാവരും ഒറ്റക്കെട്ടായി സഹകരിച്ചതാണ് നമ്മുടെ ഗ്രാമത്തിൻെറ വിജയം.

അശ്വിൻ.എൽ.ബി.ലാൽ
7C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ