ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ കോവിഡ് - 19 പ്രതിരോധവും പ്രവർത്തനവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 പ്രതിരോധവും പ്രവർത്തനവും      

നമ്മുടെ നാട് ഇപ്പോൾ വലിയൊരു വിപത്തിൽ മുങ്ങി നിൽക്കുകയാണ് . കോവിഡ് - 19 എന്ന വലിയ വിപത്ത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നാണ് ആദ്യം പൊട്ടി പുറപ്പെട്ടത് . അതിനു ശേഷം ഇറ്റലി , സ്പെയിൻ , ജെർമനി, യു.കെ, യു.എ.ഇ, അമേരിക്ക തുടങ്ങിയ വലിയ ശക്തമായ രാജ്യങ്ങളിൽ പോലുംപടർന്നപിടിക്കുകയുണ്ടായിനമ്മുടെ കേരളത്തിൽ ആദ്യമായി പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ താമസിക്കുന്ന ഒരു കുടുംബത്തിനാണ് ഈ രോഗം ബാധിച്ചത്. അവർ ഇറ്റലിയിൽ ജോലിചെയ്യുന്നവരായിരുന്നു.ഇറ്റലിയിൽ നിന്നാണ് ഇവർക്ക് രോഗം പിടിപെട്ടത്.അവർ കേരളത്തിൽ എത്തിയതിനുശേഷം ഒരുപാട് പേരെ വീട്ടിൽ പോയി കാണുകയും,വിവാഹം മുതലായ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുകയുണ്ടായി.

പിന്നീട് പനി മുതലായരോഗലക്ഷണങ്ങൾകണ്ടുതുടങ്ങുകയും,ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിൽ പോകുകയും ചെയ്തു ,ഡോക്ടർ അവരുടെ ശ്രവം പരിശോധനയ്ക്കായി അയച്ചു,പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് അവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി,തുടർന്ന് സമീപ പ്രദേശത്തുള്ള ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള പല പല ആളുകൾ അതെ രോഗലക്ഷണങ്ങളും ആയി ആശുപത്രിയെ സമീപിക്കുകയുണ്ടായി അവരിൽ ചിലർക്കും ഈ വൈറസ് ബാധ സ്ഥിരീകരിച്ചു .അവരുടെ തന്നെ വീട്ടിലെ രണ്ടു വൃദ്ധരായ ആൾക്കാർക്കും വൈറസ് ബാധയുണ്ടായി. അവരെ ഐ.സി.യു-വിൽ പ്രവേശിപ്പിക്കുകയും അവരുടെ നില വളരെ ഗുരുതരമാവും ചെയ്തു. നമ്മുടെ മാലാഖമാരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിരന്തരമായ പരിശ്രമഫലം അവരെ ജീവിതത്തിലേക്ക് തിരികേ കൊണ്ടു വന്നു. അവരിൽ നിന്നും കേവിഡ് എന്ന മഹാ വ്യാധി അവരെ ശുശ്രൂഷിച്ച് ഒരു നെഴ്സിനും പിടിപെട്ടു . താമസിയാതെ അവർക്കും രോഗം ബേധമായി . ഇതുപോലെ നമ്മുടെ രാജ്യത്തു മാത്രമല്ല ലോകത്തിലെ എല്ലാ ഭാഗങ്ങളിലും കോവിഡ് ബാധ അതിന്റെ സംഹാരതാണ്ഡവം നടത്തുകയാണ് .

നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രി. നരേന്ദ്ര മോദി ഈ രോഗം സമൂഹത്തിൽ വ്യാപിക്കാതിരിക്കാനും മറ്റുള്ള രാജ്യങ്ങളിൽ ഉണണ്ടായതു പോലെ മരണങ്ങൾ സംഭവിക്കാതിരിക്കുവാനും ഇരുപത്തൊന്ന് ദിവസം രാജ്യത്ത് സമ്പൂർണ ലേക്ക് ഡൗൺ പ്രഖ്യാപിച്ചു നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നമുക്ക് വേണ്ട എല്ലാ പിൻതുണയും സഹായങ്ങളും ചെയ്തുതരന്നുണ്ട്. നമ്മുടെ സംസ്ഥാനത്തിലെ തന്നെ ഒട്ടുമിക്ക റോഡുകളും വിജനമാണ് . ഇതിനു പിന്നിൽ നമ്മുടെ പോലീസു കാരുടെ ഉരുക്ക് കരങ്ങളാണ് , അവരുടെ ശക്തമായ പ്രവർത്തനമാണ് ഇന്നിങ്ങനെ കോവിഡ് - 19 - നെ ചെറുത്തു നിൽക്കാൻ നമ്മെ സഹായിക്കുന്നത്. പോലീസുകാർ മാത്രമല്ല നമ്മുടെ ആരോഗ്യ പ്രവർത്തകർ കൂടി കഠിനമായി ഇതിനുവേണ്ടി പരിശ്രമിക്കുന്നു . വീടുകളിൽ ക്വാറന്റയിനിലുള്ള ആളുകളെ അവരുടെ സ്ഥലത്തു പോയി കണ്ട് അവർക്കുവേണ്ടി സഹായങ്ങൾ ചെയ്തു കൊടുക്കുകയും അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ചെയ്യുന്നു.

ഇതിനെല്ലാം പുറമേ നമ്മൾ സാധാരണ ജനങ്ങളും സ്വയം പ്രതിരോധം നടത്തണം. ഇടയ്ക്കിടെ കൈകൾ സോപ്പോ, ഹാന്റ് വാഷോ ഉപയോഗിച്ച് നന്നായി കഴുകുകയും, ഹാന്റ് സാനിറൈറസർ കൊണ്ട് കൈകൾ നന്നായി ശുചിയാക്കുകയും വേണം, പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായി ധരിക്കുകയും , കണ്ണും , മൂക്കും, വായും, ഇടക്കിടെ കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുകയും വേണം മാത്രമല്ല തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ . ടിഷ്യു അല്ലെങ്കിൽ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കുകയും ചെയ്യണം . പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം ഉറപ്പാക്കുക. തുടാനെ സർക്കാർ പറയുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അതേപടി നിർബന്ധമായും പാലിക്കാൻ ശ്രമിച്ചാൽ നമുക്കോരോർത്തർക്കും നമ്മുടെ ജീവനേയും മറ്റൊരുപാടുപേരുടെ ജീവനേയും രക്ഷിക്കാൻ സാധിക്കും.

. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് ബാധ പടർന്നു പിടിയ്ക്കുകയാണ്. കേരളത്തിൽ നമ്മുടെ ആരോഗ്യ മേഘല വളരെ സജ്ജരായതു കാരണം കോവിഡ് - 19 എന്ന മഹാവ്യാധിയെ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നു, രാജ്യത്ത് ലോക്ക് ഡൗൺ മുതലായ മുൻകരുതലുകൾ നമ്മുടെ രാജ്യം സ്വീകരിച്ചിരിക്കുകയാണ് ഇത് കാരണം പലർക്കും വിഷമതകൾ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹ വ്യാപനം എന്ന മഹാവിപത്തിൽ നിന്നും ഇന്നുവരെ നമുക്ക് കേരളത്തെ രക്ഷിക്കാൻ കഴിഞ്ഞു.

ഇന്നത്തെ നമ്മുടെ വിഷമതൾ നാളത്തെ സന്തോഷകരമായ ജീവിതത്തിന്റെ ഒരു തുടക്കമാകട്ടെ നമുക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന സർക്കാറിനും ആരോഗ്യ മേഖലയിലുള്ള പ്രവർത്തകർക്കും വേണ്ടി ഞാൻ ഒരും ബിഗ് സല്യൂട്ട് നൽകുന്നു

നീരജ്.ആർ.ജി
8C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം