ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര പഠനം കൂടുതൽ രസകരവും അനായാസകരവുമാക്കുകയും അതിനോടൊപ്പം കുട്ടികളുടെ അന്വേഷണത്വര വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യം .

       2021 -22  അധ്യയന വർഷത്തെ ക്ലബ്ബ് ഉദ്‌ഘാടനവും അനുബന്ധ പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത് .ക്ലബ്ബിൽ അംഗങ്ങൾ ആയ കുട്ടികളുടെ വാട്സ്ആപ് കൂട്ടായ്മ്മ രൂപികരിച്ചു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ ആചരിക്കുന്നു .ദിനാചരണവുമായി ബന്ധപ്പെട്ടു പ്രശ്നോത്തരികൾ സംഘടിപ്പിക്കുന്നുണ്ട് .

         ഇന്ത്യയുടെ 75 മത്  സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു വിവിധ ക്ലാസ്സുകളുടെ ആഘോഷപരിപാടികൾ (ചിത്രരചന ,പതാക നിർമ്മാണം ,പ്രച്ഛന്നവേഷം ,നൃത്താവിഷ്കാരം )ഓൺലൈൻ ആയി സംഘടിപ്പിച്ചു .ചരിത്രം ,ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കൽ ,ഫ്ലോചാർട്ട് ,പദസൂര്യൻ തുടങ്ങിയ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി പ്രത്യേകം പരിശീലനം നൽകുന്നു .    

          വിവിധ ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു അറ്റ്ലസ് നിർമാണം ,അക്ഷാംശ രേഖാംശ രേഖകളുമായി ബന്ധപെട്ട പ്രവർത്തനങ്ങൾ ,കേരളം -ജില്ലകളിലൂടെ ,ഇന്ത്യ-സംസ്ഥാങ്ങളിലൂടെ ,ലോകം -ഭൂഖണ്ഡങ്ങളിലൂടെ എന്നീ പ്രവർത്തനങ്ങൾ വിവിധ ഗ്രൂപ്പുകളിലൂടെ ഉറപ്പിക്കുണ്ട് .