ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ തൈ വളരാൻ

Schoolwiki സംരംഭത്തിൽ നിന്ന്
തൈ വളരാൻ

കുഞ്ഞനണ്ണാനും കൂട്ടുകാരൻ കൂനനണ്ണാനും കൂടി മത്സരിച്ച് മാവിൻറെ ചുവട്ടിൽ ഒാടിച്ചാടി മാങ്ങ പെറുക്കി ക്കൂട്ടിക്കൊണ്ടിരുന്നു. മാവിൻറെ ചില്ലയിൽ മാങ്ങ കൊത്തികൊണ്ടിരുന്ന കാക്ക അവരോട് ചോദിച്ചു. എടാ കുഞ്ഞാ ....നീയും കൂനനും കൂടി അവിടെ എന്താണു ചെയ്യുന്നത് കുഞ്ഞൻ പറഞ്ഞു .അതേയ് ഞങ്ങളീ മാങ്ങയെല്ലാം പെറുക്കിയെടുക്കുകയാ കാക്ക ചേച്ചീ. കാക്ക ചോദിച്ചു മാങ്ങയെന്തിനാ? കുഞ്ഞൻ പറഞ്ഞു അതു മഴക്കാലത്ത് തിന്നാനാണ് മഴക്കാലം വറുതിക്കാലമല്ലോ തിന്നാനൊന്നും കാണത്തില്ല. അപ്പോഴിതിനകത്തിരിക്കുന്ന പരിപ്പെടുത്തു തിന്നാം കാക്ക പറഞ്ഞു. ഞാൻ വിചാരിച്ചു മാങ്ങ പെറുക്കി കുഴിച്ചിടാനെന്ന് .കുഞ്ഞനും കൂനനും സംശയത്തിൽ കാക്ക യെ നോക്കി ചോദിച്ചു. കുഴിച്ചിടാനോ എന്തിന് ?കാക്ക അവരോട് വിശദമായി പറഞ്ഞുകൊടുത്തു എടാ ...പിളളാരെ ...മാവ് നമ്മക്കു നല്ല മാങ്ങ തരുന്നു. ഈ വേനലിൽ നല്ല തണലുതരുന്നു. ദാ നോക്ക് എന്തോരം കുട്ടികളാണ് മാവിൻറെ തണലിൽ കളിക്കുന്നതെന്ന് .ഈ വേനലിൽ ഇതു പോലെ മാവും ആഞ്ഞിലും പ്ലാവും തരിക മാത്ര മല്ല ചെയ്യുന്നത് .സൂര്യൻറെ കടുത്ത ചൂടിൽ നിന്നും തണലു തന്ന് രക്ഷിക്കുകയും ചെയ്യുന്നു.അതു കൊണ്ട് അതിൻറെ വിത്ത് കുഴിച്ചിടണം.അപ്പോൾ പുതിയ ഒരു തൈ ഉണ്ടായി വരും .കുഞ്ഞൻ പറഞ്ഞു ശരി കാക്ക ചേച്ചി ഇപ്പോഴാണ് ഞങ്ങൾക്ക് കാര്യം മനസ്സിലായത് .ഞങ്ങളിപ്പോൾ തന്നെ വിത്ത് കുഴിച്ചിടും.നാളെ നമ്മുടെ കുട്ടികൾക്കും മാങ്ങ തിന്നേണ്ടതല്ലേ. സൂര്യൻറെ ചൂടിൽ നിന്നും രക്ഷപ്പെടേണ്ടതല്ലേ .ഞങ്ങളിത് മറ്റുളള വരോ ടും പറയാം ...കുഞ്ഞനും കൂനനും കുട്ടുകാരുടെ അടുത്തേക്ക് പ്പോയി

നൗഫാൻ മുഹമ്മദ് എൻ
8 A ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ