ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025

ഈ വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡോ. ശിവശക്തിവേൽ സി. ഐഎഎസ് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ജമീല ശ്രീധരൻ, എസ് എം സി ചെയർമാൻ പ്രശാന്ത്, മദർ പി ടി എ പ്രസിഡൻറ് ശുഭാ ഉദയൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമാ മണി നന്ദിയും പറയുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. പുതിയ ഒരു കെട്ടിടം കൂടി വന്നതോടെ സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുകൂടി മികച്ചതായി മാറിയിട്ടുണ്ട്. നൂറിലധികം കുട്ടികളാണ് ഈ വർഷം സ്കൂളിൽ അഡ്മിഷൻ എടുത്തിട്ടുള്ളത്.
പരിസ്ഥിതി ദിന പരിപാടികൾ

സർക്കാർ നിർദ്ദേശപ്രകാരം നടന്ന നല്ല പാഠം പരിപാടിയുമായി കോർത്തിണക്കിയാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ നടന്നത്. എച്ച് എൽ എൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ്, യു എസ് ടി ഗ്ലോബൽ, തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടിയാണ് ഈ പരിപാടി ജൂൺ അഞ്ചിന് നടന്നത്. എച്ച് എൽ എൽ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്ലാസ്റ്റിക് രഹിതമായി ആയാസമില്ലാതെ പുസ്തകം പൊതിയാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യയിൽ നിർമ്മിച്ച പൊതിയാനുള്ള പേപ്പർ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് കുട്ടികൾക്ക് സമ്മാനിച്ചു. വീട്ടിൽ ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി യു എസ് ടി ഗ്ലോബൽ 400 വൃക്ഷത്തൈകൾ കൈമാറി. കേരളത്തിൻറെ വിദ്യാഭ്യാസ രീതികളും സംസ്കാരവും തൊട്ടറിയാൻ എത്തിയ ഹിമാചൽ പ്രദേശ് സംഘവും എല്ലാ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു.
പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ക്ലബ്ബിൻറെ ക്ലാസുകളിലേക്കുള്ള സന്ദേശയാത്ര ഇവയും അടുത്ത ദിവസങ്ങളിൽ നടന്നു.
നല്ല പാഠം ബോധവൽക്കരണ പരിപാടി
സ്കൂൾ തുറന്ന രണ്ടാഴ്ചക്കാലം സർക്കാർ നിർദ്ദേശപ്രകാരം നല്ല പാഠം ബോധവൽക്കരണ പരിപാടി നടന്നു. നല്ല സംസ്കാരവും മൂല്യങ്ങളും കുട്ടികളിൽ ഉറപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മുൻകൂട്ടി നിശ്ചയിച്ച മോഡ്യൂൾ പ്രകാരമുള്ള പഠന പ്രവർത്തനങ്ങളും ക്ലാസ്സുകളുമാണ് ഈ ദിവസങ്ങളിൽ നടന്നത്.
| ദിവസം | വിഷയം | ക്ലാസ് നയിച്ചവർ | |
|---|---|---|---|
| 03/06/2025 | പൊതുകാര്യങ്ങൾ
മയക്കുമരുന്ന് ലഹരി ഉപയോഗം |
അനിൽ കുമാർ
(എക്സൈസ് ഓഫീസർ) |
|
| 04/06/2025 | റോഡ് സേഫ്റ്റിയും
ഗതാഗത നിയമങ്ങളും |
ഷാനവാസ്
റിട്ടേർഡ് പോലീസ് ഓഫീസർ |
|
| 05/06/2025 | വ്യക്തി ശുചിത്വം,
പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം |
സുജാ തോമസ്, അശ്വതി
(അധ്യാപകർ) |
|
| 09/06/2025 | ആരോഗ്യം വ്യായാമം
കായികക്ഷമത |
വിനോദ് കെ വി, ഗീതാ സാമുവൽ
(അധ്യാപകർ) |
|
| 10/06/2025 | ഡിജിറ്റൽ അച്ചടക്കം | അനീഷ് ഉമ്മൻ,
സചിത്ര എസ് വി (അധ്യാപകർ) |
|
| 11/06/2025 | പൊതുമുതൽ സംരക്ഷണം | ശാന്തികൃഷ്ണ (അധ്യാപിക) | |
| 12/06/2025 | പരസ്പര സഹകരണത്തിൻറെ
പ്രാധാന്യം, റാഗിങ്, വൈകാരിക നിയന്ത്രണം |
ചിന്നു
(സ്കൂൾ കൗൺസിലർ) |
|
| 14/06/2025 | പൊതു ക്രോഡീകരണം | അനീഷ് വി (അധ്യാപകൻ) |
വായന ദിനം

വായനദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഒരുമാസം നീണ്ടുനിന്ന പരിപാടികളുടെ ഉദ്ഘാടനം റിട്ടേഡ് അധ്യാപകൻ എ. സലിം നിർവഹിച്ചു.തെരഞ്ഞെടുത്ത പുസ്തകാസ്വാദനക്കുറിപ്പുകൾക്ക് ബാപ്പുജി ഗ്രന്ഥശാല മാസംതോറും നൽകാറുള്ള പ്രോത്സാഹന സമ്മാനം സെക്രട്ടറി പ്രവീൺകുമാർ കുട്ടികൾക്ക് സമ്മാനിച്ചു.
വായിച്ച വിവിധ പുസ്തകങ്ങളെ കുറിച്ച് കുട്ടികൾ സംസാരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഓം ആർഷ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനി നവമി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ രേവതി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാരംഗം കൺവീനർ മായ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ വൈസ് പ്രിൻസിപ്പൽ മദർ പി.ടി.എ. പ്രസിഡൻറ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് ഓരോ ദിവസവും വായന ലഹരിയാക്കുക എന്ന സന്ദേശത്തിൽ ഊന്നി പോസ്റ്റർ രചന, വായന ക്വിസ്, വായന മത്സരം, തുടങ്ങിയവയും; ചിന്ത പബ്ലിക്കേഷൻസ്, ബാപ്പുജി ഗ്രന്ഥശാല, പ്രഭാത ബുക്സ് ഇവരുടെ പുസ്തകപ്രദർശനവും സംഘടിപ്പിച്ചിരുന്നു.
സ്കൂൾ കായികോത്സവം
സ്കൂളിലെ ഈ വർഷത്തെ കായികോത്സവം 2025 ജൂലൈ 17, 18 തീയതികളിൽ നടന്നു. അർജുന അവാർഡ് ജേതാവും അന്തർദേശീയ ഹോക്കി താരവുമായിരുന്ന എസ് ഓമന കുമാരിയായിരുന്നു വിശിഷ്ടാതിഥി. ബഹു: വട്ടിയൂർക്കാവ് എം.എൽ. എ അഡ്വക്കേറ്റ് വി.കെ പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ജമീല ശ്രീധരൻ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും കായികോത്സവം കൺവീനർ വിനോദ് സാർ നന്ദിയും അറിയിച്ചു. സ്റ്റാഫ് സെക്രട്ടറിവിജു, സീനിയർ അസിസ്റ്റൻറ് ദീപാ എൽസ എഡ്വിൻ, വൈസ് പ്രിൻസിപ്പൽ പഞ്ചമി എം എസ്, എസ് എം സി ചെയർമാൻ പ്രശാന്ത്, മദർ പി ടി എ പ്രസിഡൻറ് ശുഭ ഉദയൻ എന്നിവരും സന്നിഹിതരായിരുന്നു.
കുട്ടികൾ നാല് ഹൗസുകളായി തിരിഞ്ഞ് മത്സരിച്ചപ്പോൾ 512 പോയിൻറ് നേടിയ റെഡ് ഹൗസ് വിജയ കിരീടം ചൂടി. 490 പോയിന്റുകൾ നേടിയ ബ്ലൂ ഹൗസ് ആയിരുന്നു രണ്ടാംസ്ഥാനം. നിറപ്പകിട്ടാർന്ന മാർച്ച് ഫാസ്റ്റും സുംബ കൊമ്പറ്റീഷനും കായികോത്സവത്തെ ദേശീയ മേളകളോട് കിടപിടിക്കുന്നത് ആക്കി മാറ്റി.
സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവം ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയൽ താരം ദേവി വി നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അതേ പ്രകാശ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, വൈസ് പ്രിൻസിപ്പൽ പഞ്ചമി എം എസ് മദർ പി ടി എ പ്രസിഡന്റ് ശുഭാ ഉദയൻ, എസ് എം സി ചെയർമാൻ പ്രശാന്ത് സ്കൂൾ ലീഡർ ശ്രേയ പ്രദീപ് കലോത്സവം കൺവീനർ അജിത എ ആർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ രണ്ട് വേദികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്.