ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വിജനമായ തെരുവുകൾ, അടഞ്ഞ കടകൾ, വാഹനങ്ങൾ ഇല്ലാത്ത റോഡുകൾ, ഒരു ഫ്ളാറ്റിലെ ഒരു മുറിയിലെ കൊച്ചു ജനാലവഴി ഒരു കുഞ്ഞു തല ഇതു വീക്ഷിക്കുകയായിരുന്നു.
ഇത്രയും നാൾ കണ്ട റോഡ് അല്ല ഇപ്പോൾ. അത് തിരക്കോട് തിരക്ക് ഉള്ളതായിരുന്നു. ആളുകൾ നിറഞ്ഞ വീഥികൾ, റോഡിൽ വരിവരിയായി വണ്ടികൾ, വർണ്ണങ്ങൾ നിറഞ്ഞ കടകൾ, ആകെ ഒരു ബഹളവും തിരക്കും തന്നെ ആയിരുന്നു.
പെട്ടെന്ന് എന്താ സംഭവിച്ചത്? എല്ലാം നിലച്ചതുപോലെ ആളും അരങ്ങും ഒഴിഞ്ഞു നിൽക്കുന്നത് ആ കൊച്ചുകുട്ടിക്ക് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഒരു വണ്ടി എങ്കിലും വരുന്നത് കാണാൻ അവൻ കൊതിയോടെ മിഴി നീട്ടി ജനാലക്കരികിൽ നിന്നതാണ്. "രാമൂ........"
ഓർമ്മയിൽ നിന്ന് അവൻ ഉണർന്നു. "എന്താ അമ്മേ...."
അവൻ ജനലിനു അടുത്തുനിന്ന് അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു."മോനേ.......ആഹാരം കഴിക്ക് വിശക്കുന്നില്ലേ..." അമ്മ സ്നേഹത്തോടെ തിരക്കി. അവൻ ഭക്ഷണം ഇരിക്കുന്ന പാത്രത്തിൽ കൊതിയോടെ തൊട്ടതും, അമ്മ വിളിച്ചു. "രാമൂ...... " അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി." കൈ കഴുകിയോ നീ?" "ഇല്ല അമ്മേ എന്തിനാ കൈ കഴുകുന്നേ.. ഞാൻ കളിക്കാൻ പോയില്ല. ഒന്നും എടുത്തില്ല. ഇതാ നോക്കമ്മേ.. വൃത്തിയായി തന്നെയാ എന്റെ കൈകൾ ഇരിക്കുന്നത്." "അതല്ല മോനേ.. കൈയും മുഖവും നമ്മൾ വൃത്തിയായി കഴുകണം. വ്യക്തിശുചിത്വം നമ്മൾ സദാ പാലിക്കണം. മോൻ കണ്ടില്ലേ നമ്മുടെ റോഡിൽ വണ്ടികൾ ഇല്ലാത്തത്, ആളുകളുടെ തിരക്ക് ഇല്ലാത്തത്?" ങ്ഹാ കണ്ടു അമ്മേ. എന്താ ഇങ്ങനെ? വണ്ടികൾക്ക് എന്താ പറ്റിയത്?"
"വണ്ടിക്ക് ഒന്നും പറ്റിയതല്ല മണ്ടാ...നമ്മുടെ നാട്ടിൽ മാത്രമല്ല ഈ ലോകത്ത് തന്നെ ഒരു അസുഖം പടർന്നു പിടിച്ചിരിക്കുകയാണ് കോവിഡ് 19. ലോകമാകെ ജനങ്ങൾ ഈ അസുഖം നിമിത്തം മരിച്ചു കൊണ്ടിരിക്കുകയാണ്." രാമുവിന്റെ അച്ഛൻ പറഞ്ഞു. "കോവിഡ് എന്നുവച്ചാലെന്താ?" "അത് വലിയ ഒരു അസുഖം ആണ്. ഈ അസുഖം വന്നാൽ പിന്നെ അതിൽ നിന്നുള്ള മോചനം വളരെ പ്രയാസമാണ്. മരുന്നൊന്നും കണ്ടുപിടിക്കാത്ത ഒരു അസുഖമാണിത്." അമ്മ അവന് വിശദീകരിച്ചു കൊടുത്തു.
"ഇതെങ്ങനെയാ അമ്മേ വന്നത്?" അവന് സംശയം മാറിയില്ല. "അതു മോനെ.. വൃത്തിയില്ലായ്മ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ഒരു വൈറസ് ആണ് പരത്തുന്നത്. ഈ വൈറസ് സമ്പർക്കത്തിലൂടെ ആണ് വരുന്നത്.വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നും പലവിധ അസുഖങ്ങൾ നമുക്ക് വരുന്നു. എന്നാൽ അതുപോലെ അല്ല കോവിഡ് 19എന്ന വൈറസ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൊടുന്നതി ലൂടെയും രോഗിയുമായി അടുത്ത് ഇടപഴകുമ്പോഴും ഈ വൈറസ് ശരീരത്തിൽ കയറുന്നു. അതിനാണ് കൈയും കാലും കഴുകാൻ കഴുകാൻ പറയുന്നത്. സോപ്പ് ഉപയോഗിച്ച് തന്നെ കഴുകണം എന്നാണ് ഡോക്ടർമാർ പറയുന്നത്. കൈകളിൽ വൈറസ് വന്നാൽ പിന്നെ അത് മുഖത്തേക്കും ശരീരത്തിലേക്കും പോകുന്നു. തുമ്മൽ, ജലദോഷം,പനി എന്നീ ലക്ഷണങ്ങളോടെ ആവും പുറത്തു വരുക. രോഗപ്രതിരോധശേഷി ഇല്ലാത്തവർ പെട്ടെന്ന് മരിച്ചുപോകും. കുട്ടികളും മുതിർന്ന പൗരന്മാരും സൂക്ഷിക്കണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് തന്നിട്ടുള്ളത്. അത് പാലിക്കപെടാൻ നമ്മുടെ ഗവൺമെന്റ് ലോക്ക് ഡൗൺ ഏർപ്പെടുത്തി. അത് നമ്മുടെ കേരളത്തിൽ അസുഖം
കുറയ്ക്കാൻ ഏറെ പ്രയോജനപ്പെട്ടു. വണ്ടികൾ കുറയാൻ കാരണം ഇതാണ് മോനെ. അപ്പോൾ ജനത്തിരക്ക് കുറഞ്ഞു."
ഇത്രയും അമ്മ പറഞ്ഞപ്പോൾ രാമുവിന് ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായി. അവൻ പറഞ്ഞു "ശരി അമ്മേ, ഞാൻ കൈകഴുകിയിട്ടേ ഇനി ആഹാരം കഴിക്കൂ". "നല്ല കുട്ടി... മോൻ വേഗം കഴിക്കണം. അമ്മ ഈ മുറിയൊക്കെ വൃത്തിയാക്കാൻ പോകുന്നു. മോനും കൂടെ അമ്മയെ സഹായിക്കണം. അമ്മയ്ക്കും മോനും മാസ്ക് കെട്ടി നിന്ന് ജോലി ചെയ്യാം. മാസ്ക് ഒരുപരിധിവരെ ആളുകളിൽ നിന്നും രക്ഷിക്കും. ഇപ്പോൾ മാത്രമല്ല എപ്പോഴും നമ്മൾ വൃത്തിയായിരിക്കണം. നമ്മൾ ശുചിത്വം പാലിച്ചാൽ നമുക്ക് ഒരു അസുഖവും വരത്തില്ല."
"അമ്മേ, നമുക്ക് നാളെ ബീച്ചിൽ പോകാം." "അയ്യോ മോനേ ഇപ്പോഴൊന്നും പോകാൻ പറ്റത്തില്ല.ലോക്ക് ഡൗൺ കഴിയട്ടെ, ഈ അസുഖമൊക്കെ കഴിയട്ടെ എല്ലാവരും സുഖം പ്രാപിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. പിന്നെ നമുക്ക് ബീച്ചിലോ പാർക്കിലോ പോവാലോ. രാമു വേഗം ആഹാരം കഴിച്ചിട്ട് വരണേ.... ഞാൻ ഇവിടെ തൂത്തുവാരട്ടെ. മോൻ മാസ്ക് മറക്കാതെ എടുക്കണേ."
"ശരി അമ്മേ... ഞാൻ ഇതാ എത്തി."

മീനു എൽ.വി.
10 എ ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ