ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ സാമൂഹിക ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
സാമൂഹിക ശുചിത്വം

പരിസ്ഥിതി ശുചിത്വം വ്യക്തി ശുചിത്വം. നമ്മുടെ പരിസ്ഥിതി എന്നാൽ നമ്മുടെ ചുറ്റുപാടും, വീടും, പരിസരവും, അത് നമ്മൾ വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയാൽ മാത്രമേ നമുക്ക് വ്യക്തി ശുചിത്വം പാലിക്കാനാകൂ. പരിസ്ഥിതി ശുചിത്വം നമ്മുടെ ജീവിതത്തെ ആശ്രയിക്കുന്നു. രോഗങ്ങൾ പിടിപെടുന്നത് നമ്മുടെ ശാരീരിക അവസ്ഥയെയും പരിസ്ഥിതിയെയും ആശ്രയിച്ചാണ്. നമ്മുടെ ചുറ്റുപാടും വൃത്തിഹീനമായി കഴിഞ്ഞാൽ അതിവേഗം രോഗങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്. ചിരട്ടയിലും മറ്റും വെള്ളം കെട്ടികിടന്നാൽ കൊതുക് മുട്ടയിടുകയും പെരുകുകയും അത് കാരണം ഡെങ്കിപ്പനി പോലുള്ള മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യും. അതുകൊണ്ട് വീടും ചുറ്റുപാടും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഈയിടെ പിടിപെട്ട് കോവിഡ് - 19 അഥവാ കൊറോണാ വൈറസിന്റെ പ്രതിരോധത്തിന് എടുത്ത നടപടികളിൽ തന്നെ പ്രാധാന്യം ചെലുത്തിയ ഒന്നാണ് വ്യക്തിശുചിത്വവും, പരിസര ശുചിത്വവും. അത്രതന്നെ പ്രാധാന്യം അതിനുണ്ട്. അതുകൊണ്ട് നാം ഏവരും പരിസ്ഥിതി ശുചിത്വം പാലിക്കണം. അതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ റോഡും പരിസരവും. ഇന്നത്തെ കാലത്ത് വേസ്റ്റ് നിക്ഷേപിക്കാനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ റോഡും പരിസരവും. അത് തികച്ചും മോശമായ കാര്യമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് എത്ര പ്രാധാന്യമുള്ള കാര്യമാണോ, അത്ര തന്നെ പ്രാധാന്യമുള്ളതാണ് നാം സഞ്ചരിക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നത്. പ്രത്യേകിച്ച് പൊതുസ്ഥലങ്ങൾ. പൊതുസ്ഥലങ്ങളിൽ പലയിടത്തും Use me വേസ്റ്റ് ബിൻ വെച്ചിട്ടുണ്ടെങ്കിലും നമ്മളിൽ ചിലർ അത് കണ്ട ഭാവം നടിക്കാറില്ല. ഇതുപോലുള്ള അശ്രദ്ധ കളാണ് നമ്മുടെ കേരളത്തെ മലിനമാക്കുന്നത്. ഈ മാലിന്യം തുടച്ചു നീക്കാനും നമ്മൾ തന്നെ കരുതൽ എടുക്കണം. എന്നാൽ മാത്രമേ രോഗവിമുക്തവും സുന്ദരവുമായ ഒരു പരിസ്ഥിതിയെ വാർത്തെടുക്കാൻ കഴിയൂ. അതിനായി റോഡിലോ റോഡിൻറെ പരിസരത്തോ വേസ്റ്റ് നിക്ഷേപിക്കാതിരിക്കുക,പൊതുസ്ഥലങ്ങളിൽ Use me വേസ്റ്റ് ബിന്നിൽ മാത്രം വേസ്റ്റ് നിക്ഷേപിക്കുക, പൊതുസ്ഥലങ്ങളിലും റോഡിലും തുപ്പരുത്, പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, പ്ലാസ്റ്റിക് വേസ്റ്റ് വലിച്ചെറിയാതെ കോർപ്പറേഷൻ സംഭരണ ശാലകളിൽ നൽകുക, പച്ചക്കറി വേസ്റ്റുകൾ കമ്പോസ്റ്റ് ചെയ്യുക, എന്നിങ്ങനെ ഒരുപാട് നടപടികൾ നമ്മളോരോരുത്തരും സ്വീകരിച്ചാൽ റോഡും പരിസരവും, പൊതുസ്ഥലങ്ങളും, വീടും ചുറ്റുപാടും, ഒക്കെ വൃത്തിയായി സൂക്ഷിക്കാനും. ഇതിലൂടെ സാമൂഹിക ശുചിത്വം പാലിക്കാൻ നമുക്ക് കഴിയും. അങ്ങനെ ശുചിത്വമുള്ള ഒരു തലമുറയെ നമുക്ക് ഒത്തൊരുമിച്ച് സൃഷ്ടിക്കാം.

അജീഷ്മ
9 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം