ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മനോഹരമായ നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മനോഹരമായ നാളേക്ക്

നമ്മുടെ പരിസ്ഥിതി വളരെ മനോഹരമാണ് .ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവിതം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാൽ ആരോഗ്യപൂർണ്ണമായ ജീവിതത്തിന് പരിസര ശുചിത്വം അത്യാവശ്യമാണ്. അതിനായി നാം നമ്മുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഖര, ദ്രാവക മാലിന്യങ്ങൾ നമ്മുടെ ചുറ്റുപാടിലേക്ക് പുറന്ത ള്ളാതെ സംസ്കരിക്കുകയും വേണ്ട രീതിയിൽ പുനരുപയോഗം ചെയ്യുകയോ വേണം . വാഹനങ്ങളിൽ നിന്നും ഫാക്ടറിയിൽ നിന്നും പുറന്തള്ളുന്ന ദോഷകരമായ പുകപടലങ്ങൾ അന്തരീക്ഷത്തെ മലിനമാകാതെ നിയന്ത്രിക്കണം. അതുപോലെതന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്ന ദോഷകരമായ പുകപടലങ്ങൾ അന്തരീക്ഷത്തെ മലിനമാക്കുന്നത് നമ്മുടെ ചുറ്റുപാടുമുള്ള മണ്ണിന്റെ ഘടനയെ ബാധിക്കുകയും ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാകുന്നു .നമ്മൾ ഓരോരുത്തരും നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം നല്ലൊരു സമൂഹത്തെ വളർത്തിയെടുക്കാൻ സാധിക്കും.

അശ്വതി C
5 E ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം