ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധവും
നമ്മുടെ പരിസ്ഥിതിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. പരിസ്ഥിതിയോട് നമ്മൾ എങ്ങനെയാണ് പെരുമാറുന്നുവോ അതു പോലെയാണ് പരിസ്ഥിതി നമ്മളോടും പെരുമാറുന്നത്.പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങൾ ചെയ്താൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. അത് വളരെയേറെ രോഗങ്ങൾക്ക് കാരണമാകും .സൂര്യന്റെ അതിഭയങ്കരമായ അൾട്രാസോണിക് കിരണങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കും . ഓസോൺ പാളിക്ക് വിള്ളൽ ഏറ്റിരിക്കുന്നു അതുപോലെ മനുഷ്യർ മൃഗങ്ങൾക്ക്‌മെൽ ചെയ്യുന്ന കടുംകൈകളും ഇതിന് കാരണമാകാറുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് മാരകമായ കൊറോണ എന്ന് കോവിഡ് 19. ഇതിനെ തടുക്കാൻ നമ്മൾ പലവിധ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട് . ആ മാർഗ്ഗങ്ങൾ നാം ഉപയോഗപ്പെടുത്തിയാൽ മാത്രമേ നമുക്ക് ഈ മാറാ രോഗത്തിൽ നിന്നും രക്ഷ നേടാൻ ആകൂ. നമുക്ക് കഴിയുന്ന വിധം പരമാവധി രോഗികളിൽ നിന്നും അല്ലാത്തവരിൽ നിന്നും അകലം പാലിക്കുക . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് പൊത്തുക. മിനുട്ട് മിനിട്ടുകൾ വെച്ച് കൈ നന്നായി സോപ്പുപയോഗിച്ച് കഴുകുക. കഴിവതും വീട്ടിൽ തന്നെ ഇരിക്കുക. ഇങ്ങനെയുള്ള കുറച്ചു മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ നമുക്ക് പരമാവധി രോഗങ്ങൾ കുറയ്ക്കാം. ഇതു മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് നമ്മുടെ ശുചിത്വവും നോക്കണം . നമ്മുടെ ശരീരം, വീട്, ശൗചാലയം, പരിസ്ഥിതി, സ്കൂൾ,എന്നിവയ്ക്കും ശുചിത്വം ഉണ്ടായിരിക്കണം എന്നാൽ മാത്രമേ നമുക്ക് ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്താൻ ആകൂ. നമുക്ക് ഓരോരുത്തർക്കും വ്യക്തി ശുചിത്വം അനിവാര്യമാണ്. ഒരു വ്യക്തിക്ക് ശുചിത്വം ഇല്ല എങ്കിൽ അത് ആ വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കും. ധാരാളം രോഗങ്ങൾ ഉണ്ടാകും. അതിനാൽ എല്ലാവർക്കും ശുചിത്വം അത്യാവശ്യമാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം