ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പ്രിയരേ വിദ്യാർത്ഥികൾക്ക് അല്ലെങ്കിൽ ഒരു  വിദ്യാർത്ഥിക്ക് പരിസ്ഥിതി ശുചിത്വത്തിനുള്ള പങ്ക് എത്രത്തോളം ആണെന്ന് അറിയാമോ? അത് ഒരു വലിയ സാഗരം പോലെ നീണ്ടു കിടക്കുന്നു. അത് നമ്മൾ എത്ര ചെയ്തു  തീർത്താലും തീരാതെ കിടക്കുന്ന ഒരു ചോദ്യം പോലെ കിടക്കുന്നു. കളിമണ്ണിൽ പ്രതിഷ്ഠിക്കുന്ന പ്രതിഷ്ഠ പോലെ ചിലപ്പോൾ അടർന്നു താഴേക്ക് വീഴാം അതുമല്ലെങ്കിൽ നിവർന്നു നിൽക്കാം. ഇതേ പോലെയാണ് പരിസ്ഥിതി ശുചിത്വം ആദ്യാക്ഷരം പഠിക്കുന്ന പിഞ്ചു കുട്ടികൾക്ക്. ടീച്ചറമ്മ  പറഞ്ഞു കൊടുക്കുന്ന പ്രാധാന്യമേറിയ കാര്യമാണ് പരിസ്ഥിതി ശുചിത്വം.  <
                   എന്താണ് പരിസ്ഥിതി ശുചിത്വം എന്ന് പലർക്കും അറിയില്ല. ഇതിൽ കൂടുതലും പുതു തലമുറയാണ് അല്ലെങ്കിൽ ( New generation ) അവർക്ക് ഇതൊന്നും അറിയില്ല. <
               " ചുട്ടയിലെ ശീലം ചുടല വരെ" എന്ന ശൈലി പരിസ്ഥിതി ശുചിത്വത്തിനോട് നന്നേന  യോജിക്കുന്നു. പരിസ്ഥിതി ശുചിത്വം എന്നത്നമ്മുടെ ജീവൻ ഒരു എരുതീയിൽ അണയുന്നതുവരെ നമ്മുടെ കൂടെ ഒരു നിഴലായി കാണും.<
                ഒരു വ്യക്തി,പരിസ്ഥിതി ശുചിത്വമായി ബന്ധപ്പെട്ടിരിക്കുന്നു.പരിസ്ഥിതിശുചിത്വമെന്നത് നമ്മുടെ വീട് മാത്രമല്ല ഉൾപ്പെടുന്നത് നമ്മുടെ ചുറ്റുപ്പാട്,സമൂഹം എന്നിവയും ഉൾപ്പെട്ടിരിക്കുന്നു.<
               ഇപ്പോൾ നമുക്ക് വന്നിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് അല്ലെങ്കിൽ COVID -19.ഈ കാര്യത്തിലും പരിസ്ഥിശുചിത്വം,രോഗപ്രതിരോധം എന്നിവ വലിയ പങ്ക് വഹിക്കുന്നു എന്നതാണ് സത്യം.പ്ലേഗും,വസൂരിയുമൊക്കെ പിടിപ്പെട്ടപ്പോൾ അന്ന് നമ്മൾ അതിജീവിച്ചു.അതുപ്പോലെ കൊറോണരോഗവും  കടന്നുവരുന്നു. ഈ അവസ്ഥയിൽ വ്യക്തിശുചിത്വം,പരിസ്ഥിതിശുചിത്വം പാലിക്കു.ഇവിടെ ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്.

അഞ്ജലി രാജേഷ്
7 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം