ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ആകുലതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആകുലതകൾ

ക്ഷിണിക മീ ജീവിതം വൃഥാ പിടയുന്നു
ജനിമൃതി ഭയമായ് ഉള്ളിൽ നിറയുന്നു
വിഷാദാഗ്നിയിൽ ചുറ്റും മുഴങ്ങുന്നു
പെറ്റമ്മ തന്നുടെ ദീനമാ നിലവിളി
നാണയ തുട്ടിനും കറൻസിക്കുമായി നാം
ഭ്രാന്തമായ ല യു ന്നു പാരിടത്തിൽ
ഇരുളിൻ വിലാപത്തിൽ ചിറകിലേറി
തിരമാലകൾ തൻ അശാന്ത തപോൽ
പലതരം കൊടികളാൽ നാടു നിറയുന്നു.
ളളളിലെ കിതപ്പിനു ശമനമില്ല
ആരുടെ തെറ്റിൽ ശിക്ഷിയാണറിയില്ല
വലയിൽ കുരുങ്ങിയ ജീവിതങ്ങൾ
അഗ്നിച്ചിറക്കുള്ള സ്വപ്നങ്ങളെന്നും
യാഥാർത്ഥ്യമാക്കിയ കർമ്മയോഗി
അങ്ങറിയുന്നുവോ നാടിന്നവസ്ഥ
ശബരിമലയും കലാപഭൂമി
ചുറ്റിലും വേദന സഹ്യമല്ലാത്തവ
മനുഷ്യക്കാത്തെന്ന പേരിലെ രോദനം
പെണ്ണെന്നു പറയാനും പേടി മാത്രം
ചോരക്കറ ക ളും പോർവിളിയും
മൗനം വെടിഞ്ഞു നീ പ്രതികരിക്കു
പ്രതികാര ജ്വാലയായി പറന്നുയരൂ
"അക്ഷരങ്ങളെ അഗ്‌നിയായ് തീർത്തത്
എന്നിലെ ആകുലത ഒന്നു മാത്രം
 

മിനി
6C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത