ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പരിസ്ഥിതി ക്ലബ്ബ്
2023-24 അധ്യയന വർഷത്തിലെ നേച്ചർക്യാമ്പ്
സ്കൂളിലെ 2023-24 അധ്യയന വർഷത്തിലെ നേച്ചർക്യാമ്പ് ഓഗസ്റ്റ് 1, 2 എന്നീ ദിവസങ്ങളിലായി നെയ്യർഡാമിൽ വച്ച് നടന്നു. ക്ലബ്ബിലെ 42 കുട്ടികളും അധ്യാപകരും ഉൾപ്പടെയുള്ള സംഘം ഓഗസ്റ്റ് 1 വൈകുന്നേരം 4 മണിയോടെ നെയ്യാർഡാമിൽ വനം വകുപ്പിന് കീഴിലുള്ള ഓഫീസിൽ എത്തിച്ചേർന്നു. ലഘുഭക്ഷണത്തിന് ശേഷം രാത്രി 7 മണിയോടെ ക്യാമ്പിൻ്റെ ഒന്നാംഘട്ടം ആരംഭിച്ചു. പരിസ്ഥതിയെപ്പറ്റിയും അതിൻ്റെ സംരക്ഷണത്തെ കുറിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥർ ക്ലാസെടുത്തു. അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഓഗസ്റ്റ് 2ന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ട്രക്കിങ് ആരംഭിച്ചു , നാല് കിലോമീറ്ററോളം വനത്തിൽ കൂടിയുള്ള യാത്ര കുട്ടികൾക്ക് വേറിട്ടോരു അനുഭവമായിരുന്നു. അവിടെ നിന്നും കോട്ടൂർ ആന വളർത്തൽ കേന്ദ്രം സന്ദർശിച്ചശേഷം ആ തിരികെ ഉച്ചഭക്ഷണത്തിനായി എത്തി. ഉച്ചയ്ക്ക്ശേഷം നെയ്യാർഡാം സന്ദർശനം കഴിഞ്ഞ് മടങ്ങി. തിരികെ 6 മണിയോടെ സ്കൂളിൽ എത്തിച്ചേർന്നു. വിജ്ഞാനവും കൗതുകവും നിറഞ്ഞ ഇത്തവണത്തെ നേച്ചർ ക്യാമ്പ് കുട്ടികൾക്ക് നല്ലൊരു അനുഭവം സമ്മാനിച്ചു.