ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/പേരത്തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
പേരത്തത്ത

ഒരു പേരത്തത്ത ഞങ്ങളുടെ വീട്ടിനടുത്തുള്ള ഉണങ്ങിയ മരത്തിൽ കൂടു വച്ചു. ആ മരത്തിൽ ഒരു പൊത്തുണ്ടാക്കിയാണ് കൂട് നിർമിച്ചത് .അമ്മക്കിളി ആ കൂട്ടിൽ മുട്ട ഇട്ടു . കുറച്ച് ദിവസങ്ങൾക്ക് ശേഷം രണ്ടു മുട്ടയും വിരിഞ്ഞു. അമ്മക്കിളി കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നത് ഞാൻ ഒളിച്ചു നിന്നു നോക്കുമായിരുന്നു. നമ്മൾ അടുത്തു ചെന്ന് നോക്കുകയാണെങ്കിൽ കിളി പിന്നീടവിടെ വരില്ല എന്ന് അമ്മ പറഞ്ഞതിനാലാണ് ഞാൻ ഒളിച്ച് നോക്കിയിരുന്നത്. ഒരു ദിവസം കാക്കകൾ അമ്മക്കിളിയെ കൊത്തിയോടിച്ചു. കിളി പേടിച്ച് പറന്ന് വീടിനുള്ളിലേക്ക് കേറി .ഭിത്തിയിൽ തല ഇടിച്ച് തറയിൽ വീണു. ഞങ്ങൾ അതിനെ എടുത്ത് കൂടിന്റെ അടുത്ത് കൊണ്ടുവച്ച് മരുന്നു നൽകി. അപ്പോൾപ്പോലും അത് പേടിച്ച് അനങ്ങാതെ ഇരിക്കുകയായിരുന്നു. അതിന്റെ ജീവൻ പോകുകയാണോ എന്ന് ഞാൻ സംശയിച്ചു. എന്നാൽ ചുറ്റുപാടും നോക്കിയ ശേഷം വളരെ വേഗത്തിൽ ആ കിളി പറന്നു പോയി. കിളി കുട്ടിക്കിളികളെ ഉപേക്ഷിച്ചു പോകുകയാണോ എന്ന് ഞാൻ വിചാരിച്ചു. ഞാൻ വല്ലാതെ വിഷമിച്ചു. എന്നാൽ അന്നേ ദിവസം വൈകിട്ട് നോക്കിയപ്പോൾ അമ്മക്കിളി തീറ്റയുമായി വീണ്ടും എത്തിയത് ഞാൻ കണ്ടു. തന്റെ കുഞ്ഞുങ്ങളെ കാക്കകളിൽ നിന്നും രക്ഷിക്കാൻ വേണ്ടിയുള്ള അമ്മക്കിളിയുടെ അടവായിരുന്നു അത് എന്ന് എനിക്ക് തോന്നുന്നു. എന്തായാലും കുഞ്ഞി ക്കിളികൾക്ക് അമ്മക്കിളിയെ തിരികെക്കിട്ടിയതിൽ എനിക്ക് വളരെ സന്താഷമായി.

അമൽദേവ് സി എസ്
3 എ ഗവ. എൽപിഎസ് , കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ