ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി നീ മനോഹരി
നിൻ മടിത്തട്ടിൽ ഞാനിരിക്കുമ്പോൾ
മന്ദമാരുതൻ പതിയെ തഴുകി
ഉറങ്ങീടുമ്പോൾ ആ നിദ്രയിൽ
ഞാൻ കാണുന്നു വെറുമൊരു
പാഴ്കിനാവായ് എൻ
മുത്തച്ഛൻ പറഞ്ഞ കഥ
എൻ മനതാരിൽ വന്നു
നിന്നുടെ ഓർമ്മകൾ
പച്ചക്കുട നിവർത്തി നിൽക്കും
വൃക്ഷലതാദികൾ
തുള്ളിച്ചാടി കളിച്ചു നടപ്പൂ
കതിരണി പാടവും വയലേലകളു നീലത്തടാകവും ആമ്പൽ പൊയ്കയും
ഇനിയൊരു സ്വപ്നമല്ലാതെ
ഈ ധരണിയിൽ കാണാൻ കഴിയുമോ?
മാനുഷനുള്ള കാലം ....... .

വൈഷ്ണവി.എസ്.ബി.
3 A ഗവ.എൽ.പി .ജി.എസ്.എറിച്ചല്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത