ഗവൺമെന്റ് എൽ പി എസ്സ് വാഴേകാഡ്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ വിശേഷങ്ങൾ

കൊറോണക്കാലം വളരെ ദുഃഖകരവും പ്രയാസകരവുമാണ്. അതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് സ്കൂളിൽ പോകാനും പരീക്ഷ എഴുതാനും സാധിച്ചില്ല. വീട്ടിൽ ഇരുന്ന് വാർത്ത കാണുമ്പോഴാണ് ഈ വൈറസ് ലോകത്ത് എത്രമാത്രം നാശം വിതക്കുന്നുവെന്ന് അറിയാൻ കഴിയുന്നത്.എത്ര പെട്ടെന്നാണ് ഈ വൈറസ് ലോകത്താകെ വ്യാപിക്കുന്നത്. എന്തുമാത്രം ജീവനുകളാണ് കൊറോണ കൊണ്ടുപോയത്.

കൊറോണ ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. അവിടെ നിന്നാണ് ലോകം മുഴുവൻ വ്യാപിച്ചത്. ചുരുക്കം ചില രാജ്യങ്ങളിലാണ് കൊറോണ ഇല്ലാത്തത്. യൂറോപ്യൻ രാജ്യങ്ങളിലാണ് കൊറോണ ഏറ്റവും കൂടുതൽ വ്യാപിച്ചത്. സമൂഹവ്യാപനം തടയുന്നതിനുവേണ്ടി വൈറസ് ഉണ്ടായ രാജ്യങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യപിച്ചു. ഇന്ത്യയിൽ കൊറോണ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. അപ്പോൾ തന്നെ അതിനെ പ്രതിരോധിക്കുവാനുള്ള നടപടികൾ സ്വീകരിച്ചു. അതുകൊണ്ട് കേരളത്തിൽ രോഗവ്യാപനം തടയാൻ സാധിച്ചു. ഇന്ത്യയിൽ ആദ്യം കൊറോണ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്.

ഈ വൈറസ് ബാധ സമ്പർക്കം മൂലമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ഈ വൈറസിനെ തടയാൻ ഇടയ്ക്കിടക്ക് കൈ കഴുകുകയും വ്യക്തി ശുചിത്വം പാലിക്കുകയും പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. അത്യാവശ്യത്തിനുമാത്രം പുറത്തുപോകുക. ഈ വൈറസിന് ഇതുവരെ മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് സ്വയം പ്രതിരോധമാണ് വേണ്ടത്.

കോവിഡ് 19 ലോകമാകെ വ്യാപിച്ചതുകൊണ്ട് ‍ഞങ്ങൾക്ക് വിഷു ആഘോഷിക്കാൻ സാധിച്ചില്ല. ഈ ലോക്ക്ഡൗൺ സമയത്ത് പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്തുതുടങ്ങി. അതിനാൽ ഓണത്തിനുള്ള പച്ചക്കറികൾ വീട്ടിൽ നിന്നു തന്നെ എടുക്കാം.

ശിവശ്രീ ബി
III A ഗവ.എൽ.പി.എസ് വാഴേകാട്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം