ഗവൺമെന്റ് എൽ പി എസ്സ് വാഴേകാഡ്/അക്ഷരവൃക്ഷം/അവധിക്കാലത്ത് കൂട്ടുകാരിക്ക് ഒരു കത്ത്
അവധിക്കാലത്ത് കൂട്ടുകാരിക്ക് ഒരു കത്ത്
30-04-2020 തറവട്ടം പ്രിയപ്പെട്ട അദ്വൈതയ്ക്ക്, നിനക്ക് എന്നെ മനസ്സിലായോ? ഞാൻ നിന്റെ കൂട്ടുകാരി ആർദ്രയാണ്. നിനക്കും വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ? ഞാൻ സുഖമായിരിക്കുന്നു. ഇനി എന്നാണ് കാണുന്നത്. സാരമില്ല. ഈ കൊറോണക്കാലം കഴിയട്ടെ. എന്നിട്ട് കാണാം. ഈ മഹാമാരിയെ നേരിടാൻ ലോകം മുഴുവൻ ഒന്നിച്ച് പോരാടുകയാണ്. അദ്വൈതേ, നീ ശുചിത്വ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? നാം സ്വന്തമായി ശുചിത്വം പാലിക്കണം. അതിന് നിനക്ക് നമ്മുടെ ടീച്ചർ പഠിപ്പിച്ച ആരോഗ്യപ്രവർത്തനങ്ങളും ഹെൽത്തിൽനിന്നും വന്ന സിസ്റ്റർ എടുത്ത ക്ലാസ്സുകളും ഓർമ്മയുണ്ടോ? ഈ കൊറോണക്കാലത്തും അതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്. കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. തുമ്മുമ്പോഴും,ചുമക്കുമ്പോഴും ശ്രദ്ധിക്കണം. ഈ മഹാമാരിയെ വളരെയധികം പേടിക്കേണ്ടതായുണ്ട്. കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. അതാണ് നാം ചെയ്യേണ്ടത്. എനിക്ക് ടീച്ചർ തരുന്ന പ്രവർത്തനങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. ഇനി നമ്മുക്ക് അവധിക്കാലം കഴിഞ്ഞ് കാണാം. എന്ന് , നിന്റെ കൂട്ടുകാരി ആർദ്ര സുധീഷ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം