ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ ശുചിത്വമാണ് പ്രധാനം/ ശുചിത്വമാണ് പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരിടത്ത് ചന്തു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ നല്ലൊരു കളിക്കാരനായിരുന്നു.. സ്കൂളിൽ നടത്തപെടുന്ന എല്ലാ കായിക മത്സരങ്ങളിലും അവനാണ് ഒന്നാമൻ. അവനു വളരെയധികം താൽപര്യം ഉള്ള കളിയായിരുന്നു ക്രിക്കറ്റ്. അമ്മയ്ക്കും അവന്റെ കളിയിൽ നല്ല അഭിമാനം ആയിരുന്നു. പക്ഷെ, അവനു ഒരേ ഒരു ദുശീലം മാത്രമേ ഉണ്ടായിരുന്നുള്ളു.. വൃത്തിയില്ലായ്മ.. ഗ്രൗണ്ടിൽ കളി കഴിഞ്ഞ് വന്നാൽ അവൻ വസ്ത്രം മാറാതെ, ദേഹം കഴുകാതെ ഉടനെ കിടന്ന് ഉറങ്ങുമായിരുന്നു. ആര് പറഞ്ഞാലും അവൻ അനുസരിക്കില്ല. അങ്ങനയിരിക്കെ ഒരുദിവസം അവന്റെ സ്കൂളിൽ ക്രിക്കറ്റ്‌ സെലെക്ഷൻ ടീം വന്നു. ഏറ്റവും നന്നായി കളിക്കുന്നവരെ ടീമിൽ എടുക്കും. ചന്തുവിന് ഇതു കേട്ടപ്പോൾ വളരെയധികം സന്തോഷമായി. അവനു ഊണിലും ഉറക്കത്തിലും ഇതുതന്നെയായിരുന്നു ചിന്ത. എങ്ങനെയെങ്കിലും ടീമിൽ കയറിപ്പറ്റണം. അന്നുമുതൽ അവൻ അതിനെക്കുറിച്ചു സ്വപ്നം കാണാൻ തുടങ്ങി. അങ്ങനെ സെക്ഷന്റെ ദിവസം വന്നെത്തി. കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിച്ചു പോകാൻ അമ്മ പറഞ്ഞെങ്കിലും അവൻ അത് കേൾക്കാതെ രാവിലെ തന്നെ സ്കൂളിൽ എത്തി. വളരെ ഉത്സാഹത്തോടും ആവേശത്തോടും ചന്തുവും കൂട്ടരും കളിയിൽ പങ്കെടുത്തു.. അവരുടെ കളി കണ്ട അധ്യാപകരും പരിശീലകരും ചന്തുവിനെ വാനോളം പുകഴ്ത്തി. സന്തോസത്തോടും അഭിമാനത്തോടുമാണ് അവൻ വീട്ടിൽ എത്തിയത്. എങ്ങനെയും നേരം വെളുത്താൽ മതി. അവൻ ഉറങ്ങാൻ കിടന്നു. പിറ്റേദിവസം പതിവിയിലും നേരത്തെ അവൻ സ്കൂളിൽ എത്തി. നോട്ടീസ് ബോർഡിൽ സെലെക്ഷൻ കിട്ടിയ കുട്ടികളുടെ പേരുവിവരം രേഖപ്പെടുത്തിയിരിക്കുന്നു. സ്കൂൾ വരാന്തയിൽ ബാഗും എറിഞ്ഞു അവൻ അങ്ങോട്ട് ഓടി. പലവട്ടം നോക്കിയിട്ടും ലിസ്റ്റിൽ അവന്റെ പേര് കണ്ടെത്താൻ കഴിഞ്ഞില്ല. അവനു തലകറങ്ങുന്നത് പോലെ തോന്നി. അവൻ ഹെഡ്മിസ്ട്രെസ്സിന്റെ മുറിയിലേക്കു ഓടി. കരഞ്ഞു കരഞ്ഞു അവൻ ചോദിച്ചു, മാഡം, എന്റെ പേര്… അപ്പോൾ ഹെഡ്മിസ്ട്രസ് ഇപ്രകാരം പറഞ്ഞു.. നിന്റെ വേഷം അത് വൃത്തിഹീനമായിരുന്നു. അതിനാലാണ് നിനക്ക് സെലെക്ഷൻ കിട്ടാത്തത്. അവനു തന്റെ തെറ്റ് മനസിലായി. ഒരു കളിക്കാരന് കളിയോടൊപ്പം വ്യക്തി ശുചിത്യവും പ്രധാനമാണ് എന്നവൻ മനസിലാക്കി. അന്നുമുതൽ അവൻ വ്യക്തിശുചിത്യത്തിന് പ്രാധാന്യം നൽകി. /p>

അപർണ്ണ. പി. എസ്
4 എ ഗവണ്മെന്റ് എൽ. പി. എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ