ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേയ്ക്കായ്.......

പ്രിയപ്പെട്ട കൂട്ടുകാരെ, പരിസ്ഥിതി എന്നാൽ നമ്മുടെ ചുറ്റുപാട് . കുളവും വയലും പുഴയും കുന്നും മലയും കാടും എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. ഇവയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണ് .എന്നാൽ മനുഷ്യന്റെ പ്രവൃത്തികൾ മൂലം പരിസ്ഥിതി അനുദിനം നശിച്ചു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നവനനശീകരണം, കുന്നിടിക്കൽ, പാടം നികത്തൽ, പാറ പൊട്ടിക്കൽ,മണലുവാരൽ, മലിനീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും പകരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നാം ഓരോരുത്തരും ഏർപ്പെടുകയും ചെയ്യണം.

കൊച്ചു കൂട്ടുകാരായ നമുക്കും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ശ്രമിക്കാം. മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കാം.ഇത് ലളിതമായ പരിസ്ഥിതി സംരക്ഷണ മാർഗമാണ്.പരിസ്ഥിതിയെ നശിപ്പിച്ചാൽ പല തരത്തിലുളള പ്രത്യാഘാതങ്ങൾ നാം അനുഭവിക്കേണ്ടി വരും. അതു കൊണ്ട് നമുക്ക് ഒറ്റക്കെട്ടായി നമ്മുടെ പരിസ്ഥിതിയെ നല്ലൊരു നാളേയ്ക്കായി സംരക്ഷിക്കാം.

റബേക്കാ വി എൽ
3 ജി എൽ പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം