ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

കാക്കയുടെ കാ.. കാ... കാ... എന്നകരച്ചിൽ കേട്ടാണ് അമ്മു ഉണർന്നത്. എന്തിനാണമ്മേ കാക്കകൾ ഒച്ചയുണ്ടാക്കുന്നത്? അമ്മു തിരക്കി' അവ മുറ്റത്തുള്ള മാലിന്യങ്ങൾ കൊത്തി തിന്നുകയാണ് 'ഒപ്പം കൂട്ടുകാരെയും ക്ഷണിച്ചു വരുത്തുന്നതിനാണ് ഒച്ചയുണ്ടാക്കുന്നത്. അമ്മ പറഞ്ഞു. അപ്പോൾ അവ നമ്മുടെ പരിസരം വൃത്തിയാക്കുകയാണല്ലേ? നാം നമ്മുടെ പരിസരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ പോലും കൊത്തിത്തിന്ന് പരിസരം വൃത്തിയാക്കുന്ന കാക്ക ശുചീകരണ കാരിയാണ്.പക്ഷികൾക്കു പോലും പരിസരം വൃത്തിയാക്കണമെന്നറിയാം അല്ലേ അമ്മേ. എന്നാൽ നാം എന്തൊക്കെ മാലിന്യങ്ങളാണല്ലേ ഓരോ ദിവസവും വലിച്ചെറിയുന്നത്. മനോഹരമാണ് നമ്മുടെ പ്രകൃതി. മനുഷ്യൻ ഉപയോഗശേഷം വസ്തുക്കൾ വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിച്ചാൽ നമ്മുടെ പരിസ്ഥിതിയെ മാലിന്യങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയുംഅമ്മു. അമ്മ പറഞ്ഞത് ശരിയാ. കാക്ക മാത്രമല്ല അമ്മു കോഴിയും പരിസരം വൃത്തിയാക്കുന്നതിനു സഹായിക്കുന്നു. അമ്മേ, പക്ഷികളുടെ തിരിച്ചറിവ് മനുഷ്യർക്കുo ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഭൂമിയും സുന്ദരമാകുമായിരുന്നു.

അബിൻ സി എം
3 ജി എൽ പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ