ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/അന്നയും ആലീസും

Schoolwiki സംരംഭത്തിൽ നിന്ന്
അന്നയും ആലീസും

അന്നയും ആലീസും നാലാം ക്ലാസിലെ കുട്ടികളാണ്. അന്ന നല്ല പണമുള്ള വീട്ടിലെ കുട്ടിയും ആലീസ് പാവപ്പെട്ട വീട്ടിലെ കുട്ടിയുമാണ്. അന്നയെപ്പോലെ വില പിടിപ്പുള്ള വസ്ത്രങ്ങളൊന്നും ആലീസിനില്ലായിരുന്നു. മറ്റ് വസ്ത്രങ്ങൾ ഇല്ലാത്തതു കൊണ്ട് എല്ലാ ദിവസവും കഴുകി വൃത്തിയാക്കിയ തുണിയാണ് ക്ലാസിലിട്ടു കൊണ്ടു പോകുന്നത്. എന്നാൽ അന്നയും ക്ലാസിലെ മറ്റ് കൂട്ടുകാരും അവളെ കളിയാക്കിയിരുന്നു. ആലീസ് സങ്കടത്തോടെ അവളുടെ അമ്മയുടെ അടുക്കൽ ക്ലാസിൽ നടന്ന കാര്യങ്ങൾ പറയുമായിരുന്നു.അമ്മ ആലീസിനോട് പറഞ്ഞു വില പിടിപ്പുള്ള തുണിയിലോ പുറംമോടിയിലോ അല്ല കാര്യം, നമുക്ക് തുണികൾ കുറവാണെങ്കിലും നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ഇടണം.കൂടാതെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആഹാര ശുചിത്വം എന്നിവ പാലിക്കുകയും ചെയ്യണം അമ്മ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ആലീസ് സന്തോഷത്തോടെ കേട്ട് മനസ്സിലാക്കി.ഒപ്പം കൂട്ടുകാരുടെ കളിയാക്കലുകൾക്ക് അമ്മ പറഞ്ഞ കാര്യങ്ങൾ അവരോട് പറയുകയും ചെയ്തു. അവർ നല്ല കൂട്ടുകാരായി മാറി.

അഖിന വി എസ്സ്
1 ജി എൽ പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ