ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ പാവം പൂച്ചക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പാവം പൂച്ചക്കുട്ടി

ഒരിടത്ത് ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നു.ആ പൂച്ചക്കുട്ടി മഹാ വികൃതിയായിരു ന്നു.ഒരു ദിവസം പൂച്ചക്കുട്ടിയുടെ അച്ഛനും അമ്മയും തീറ്റതേടാനിറങ്ങി.വീടിന് പുറത്ത് ഇറങ്ങരുത് എന്ന് അവനോട്പറഞ്ഞിട്ടാണ് അവർ പോയത്.ആ തക്കത്തിന് ആ പൂച്ചക്കുട്ടി തോട്ടിൻറെ കരയിൽ നടക്കാനിറങ്ങി. പെട്ടെന്നൊരു ചെന്നായ് അവൻറെ നേരെ വരുന്നത് അവൻ ഭീതിയോടെ കണ്ടു.അവന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മൂമ്പ് ആ ചെന്നാ യ് അവൻറെ മേലിലേക്ക് ചാടി വീണു .കുറച്ച് സമയം കഴിഞ്ഞ് അവന്റെ അച്ഛനും അമ്മ യും തിരിച്ചെത്തി. അവർ നോക്കിയപ്പോൾ പൂച്ചക്കുട്ടിയെ കാണാനില്ല. അവർ പുറത്തിറങ്ങി നോക്കിയപ്പോൾ തോട്ടിൻറെ കരയിൽ പൂച്ചക്കുട്ടിയുടെ അവശിഷ്ടങ്ങൾ കിടക്കുന്നത് കണ്ടു .അവർക്ക് സഹിച്ചില്ല.തങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഓർത്ത് അവർ ദുഃഖിച്ചു.

ഗുണപാഠംഃ_ അച്ഛനും അമ്മയും പറയുന്നത് മക്കളായ നമ്മൾ അനുസരിക്കണം അല്ലെങ്കിൽ ഇതുപോലെ സംഭവിക്കും.

അബിജിത്ത് .എസ്സ്
2 A ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ