ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
  • [[ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും/ ശുചിത്വവും രോഗ പ്രതിരോധവും | ശുചിത്വവും രോഗ പ്രതിരോധവും ]]
ശുചിത്വവും രോഗ പ്രതിരോധവും

ശുചിത്വവും രോഗ പ്രതിരോധവും മനുഷ്യർക്കിടയിൽ രോഗപ്രതിരോധത്തെപറ്റിയുംശുചിത്വത്തെ പറ്റിയും ചിന്തിക്കേണ്ട സമയമാണിപ്പോൾ.കൊറോണ എന്ന മഹാമാരി ലോകം ആകമാനം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്.പണ്ടുകാലത്ത് മനുഷ്യർ ആഹാരരീതിയിലും വ്യക്തിശുചിത്വത്തിലും ശ്രദ്ധപുലർത്തിയിരുന്നു.അതിന്റെ ഫലമായി മഹാരോഗ ങ്ങൾ പടരുവാനുള്ള സാധ്യതയും കുറവായിരുന്നു. പണ്ടുകാലത്ത് വവ്വാൽ ഭക്ഷിച്ച പേരയ്ക്ക കുട്ടികൾ ഭക്ഷിക്കാറുണ്ടായിരുന്നൂ.എന്നാലിപ്പോൾ വവ്വാൽ എലി കുരങ്ങ് തുടങ്ങിയ ജീവികൾ തന്നെ രോഗം വ്യാപിപ്പി ക്കാറുണ്ട്.വൈറസുകളും ബാക്ടീരിയകളും മനുഷ്യനും ജന്തുക്കളും ചേർന്നതാണ് ആവാസവ്യവസ്ഥ.ഓരോരുത്തർക്കും അവരുടേതായ സ്ഥാനം ഭൂമിയിലുണ്ട്.അതിനുമേലെ മനുഷ്യൻ കൈകടത്തുമ്പോ ഴാണ് പ്രകൃതിദുരന്ത ങ്ങളുടേയും രോഗങ്ങളുടേയും രൂപത്തിൽ അവ പ്രതികരിക്കു ന്നത്.കൊറോണ എന്ന മഹാ രോഗത്തിനു മുമ്പ് സാർസ്, എബോള,നിപ്പ,പ്ളേഗ്,വസൂരി,കോളറ എന്നീ മഹാരോഗങ്ങളിലൂടെ മനു ഷ്യൻ കടന്നുപോയി ട്ടുണ്ട്.ലക്ഷോപ ലക്ഷം ജന ങ്ങൾ ഈ രോഗങ്ങൾ മൂലം മരീച്ചിട്ടുണ്ട്.ഈ രോഗങ്ങൾ എല്ലാം ജന്തുക്കളിൽ നിന്നും സൂക്ഷമ ജീവികളിൽ നിന്നും മനുഷ്യന് കിട്ടിയിട്ടുള്ളവ യാണ്. ഈ കാലഘട്ടത്തിൽ മനുഷ്യൻ രോഗപ്രതിരോധശേഷി,ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.ഭക്ഷണത്തിലൂടെയും വ്യക്തിശുചിത്വ ത്തിലൂടെയും നമുക്ക് രോഗ പ്രതിരോധശേഷി വീണ്ടെടുക്കാം.കൊറോണ പടർന്ന് പിടിച്ചതു മുതൽ ആളുകൾ മാസ്ക്ക് ധരിക്കു വാനും തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുവാനും പല തവണ സോപ്പുപയോ ഗിച്ച്കൈകഴുകുവാനും ശീലിച്ചു.കൊറോണ വിട്ടകലുമ്പോൾ ഈ രീതികളും മനുഷ്യൻ മറക്കും. എന്നാൽ ഈ രീതി തുടർന്നുകൊണ്ടുപോയാൽ ഒരുപരിധി വരെ രോഗങ്ങളെ ചെറുത്തു നിർത്താം. മാംസ്യാഹാരമൊഴിവാക്കി ഭക്ഷണത്തിൽ പച്ചക്കറി കൾക്ക്കൂടുതൽ സ്ഥാനം നൽകുക.ജീവകം സി അടങ്ങിയ പുളിപ്പുള്ള പഴവർഗ്ഗങ്ങൾ കഴിക്കു ന്നതിലൂടെ രോഗ പ്രതിരോധ ശേഷി വർദ്ധിപിക്കാം.ധാരാളം വെള്ളം കുടിക്കുന്നതും ശരിരത്തിന് നല്ലതാണ്. നല്ല ശീലങ്ങൾ വളർത്തി രോഗപ്രതിരോധശേഷി കൂട്ടി നമുക്ക് മഹാരോഗങ്ങളെ ഒറ്റ ക്കെട്ടായി ഒത്തൊരുമരോടെ നേരിടാം.

സാക്ഷ.എസ്സ് എസ്സ്
4A ഗവ: എൽ പി എസ്സ് നല്ലൂർവട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം