ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം/അക്ഷരവൃക്ഷം/എന്റെ ലോക് ഡൗൺ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക് ഡൗൺ അനുഭവങ്ങൾ

മാർച്ച് 9-ന് രാവിലെ ഞാൻ സ്കൂളിൽ പോകാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് അറിഞ്ഞത് അന്ന് സ്കൂൾ ഇല്ലെന്ന്. അന്ന് ഞാനും അനിയനും കുറെ സമയം കളിച്ചു. പിറ്റേ ദിവസം വാർത്ത വെച്ചപ്പോൾ അറിഞ്ഞത് കൊറോണ വൈറസ് കാരണം മാർച്ച് 31 വരെ അവധിയാണെന്ന്. അവധി ആയതു കൊണ്ട് പരീക്ഷകൾ ഇല്ലാത്തതും സ്കൂൾ ആനിവേഴ്സറി, പഠനോത്സവം എന്നിവ നടത്താനായില്ല. എനിക്ക് വളരെ സങ്കടമായി.

പിന്നെ എല്ലാ ദിവസവും ഞാനും അനിയനും കൂടി കളിക്കാൻ തുടങ്ങി. അതിനിടയ്ക്ക് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചത് കാരണം അമ്മ വീട്ടിലും പോകാനായില്ല. അച്ഛന് ജോലിക്ക് പോകേണ്ടാത്തതു കൊണ്ട് ഞങ്ങളോടൊപ്പം കളിക്കാൻ കൂടി. ബാഡ്മിന്റൺ, കാരംസ്, ചെസ്സ് ഒക്കെ അച്ഛൻ ഞങ്ങളെ കളിക്കാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. കളികൾക്കിടയിലും അച്ഛച്ഛന്റെ കൂടെ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. അപ്പോഴേയ്ക്കും ലോക് ഡൗൺ വീണ്ടും നീട്ടി. കളിക്കാൻ ഇഷ്ടമാണെങ്കിലും ലോകത്തെ ബാധിച്ച ഈ മഹാമാരിയിൽ നിന്നും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുന്നതിന് ഞാൻ പ്രാർഥിക്കുന്നു. ഒപ്പം സ്കൂൾ തുറന്ന് കൂട്ടുകാരെയും ടീച്ചർമാരെയും കാണാനും ആഗ്രഹിക്കുന്നു.

അഭിനവ് കെ എ
3 എ ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത