ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/വൈറസും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസും മനുഷ്യനും


രാവിലെ സൂര്യൻ്റെ കിരണം ഇലകളിൽ തട്ടി മണ്ണിലേക്കു പതിച്ചു. മുറ്റത്തെ കെട്ടിക്കിടന്ന ജലാശയത്തിൽ നിന്നും ഒരു കഞ്ഞു കൊതുക് കണ്ണ് തുറന്നു നോക്കി. അവൾ ഇന്ന് ആദ്യമായി പുറത്തേക്കു പറക്കാൻ പോകുകയാണ്. അവൾ പുറത്തെ കാഴ്ചകൾ കണ്ട് തിരികെ വന്നു.വിശേഷങ്ങൾ അമ്മയോടും അച്ഛനോടും പങ്കുവച്ചു."എന്താ അമ്മേ മനുഷ്യൻ പരിസരം ഒക്കെ വൃത്തികേടാക്കുന്നത്". അവൾ ചോദിച്ചു ."അത് സാരമില്ല മകളേ അതു കൊണ്ടല്ലേ നമുക്ക് അവരിൽ രോഗം പരത്താനാവുന്നത്". "ഇനി അവർ വൃത്തിയായിക്കൊള്ളും". പിറകിൽ നിന്ന് ശബ്ദം കേട്ട് കൊതുക് തിരിഞ്ഞു നോക്കി. "നിങ്ങൾ ആരാണ് "കൊതുക് ചോദിച്ചു."ഞാനാണ് കൊറോണ വൈറസ്" 3

ദേവനന്ദ.വി
3എ ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ