ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/ശുചിത്വമെന്ന ജ്ഞാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമെന്ന ജ്ഞാനം

അശോക് അതാണവന്റെ പേര്. സ്കൂൾ ലീഡർ . എന്നും ആദ്യം സ്കൂളി ലെത്തുന്നത് അശോകാണ്. ഈശ്വര പ്രാർഥനയോടെയാണ് സ്കൂളിലെ പ്രവർത്തനങ്ങൾ ആരംഭിക്കുക. പ്രാർഥനയ്ക്കെത്താത്ത കുട്ടികൾക്ക് കഠിന ശിക്ഷ. സാറിനെ വിവരങ്ങൾ അറിയിക്കുന്നത് ലീഡറാണ്. അതാണവിടത്തെ പതിവ്. ഒരു ദിവസം പ്രാർഥനയ്ക്ക് ക്ലാസ്സിലെ മുരളി എത്തിയില്ല. പ്രാർഥന കഴിഞ്ഞ് എല്ലാവരും ക്ലാസ്സിലെത്തി. നീയെന്താ പ്രാർഥനയ്ക്ക് വരാത്തത് ? അശോക് ചോദിച്ചു. ഞാൻ സാറിനോട് പറയും. അവൻ ഭീഷണിപ്പെടുത്തി. മുരളി ഒന്നും മിണ്ടിയില്ല. . സർ ക്ലാസ്സിലെത്തി. സർ .... മുരളി ഇന്ന് പ്രാർഥനയ്ക്ക് വന്നില്ല. ഒരു കുട്ടി സാറിനെ വിളിച്ച് മുരളിയുടെ കാര്യം പറഞ്ഞു. അവർക്ക് അവനെ ഇഷ്ടമല്ലായിരുന്നു മുരളി .... ക്ലാസ്സിലെ മിടുക്കൻ .... അദ്ധ്യാപകർ നൽകുന്ന എല്ലാം അവൻ ചെയ്യും. അധ്യാപകർക്ക് അവനെ വല്യ ഇഷ്ടമായിരുന്നു. സർ അവനോട് ചോദിച്ചു. മറ്റുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. സാർ ഇന്നവന് ശിക്ഷ നൽകും . എല്ലാവരും ഇങ്ങനെ കരുതി. ഇന്നിവന് അടി ഉറപ്പ്. സർ വീണ്ടും അവനോട് ചോദിച്ചു. എന്താ നീ പ്രാർഥനയ്ക്ക് വരാത്തത് ? സർ .....അവൻ മെല്ലെ പറഞ്ഞു. ഞാൻ പ്രാർഥനയ്ക്ക് വരാനിറങ്ങിയതാ . അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ക്ലാസ്സ് മുഴുവൻ ചപ്പും ചവറും. പിന്നെ ഞാനൊന്നും ആലോചിച്ചില്ല. ഞാൻ വൃത്തിയാക്കാൻ തുടങ്ങി. പ്രാർഥന തുടങ്ങിക്കഴിഞ്ഞു. അതാ .... സാർ.... ഞാൻ വരാത്തെ . അവൻ വിക്കി വിക്കിപ്പറഞ്ഞു. നമ്മളെപ്പോഴും വൃത്തിയുള്ളവരായിരിക്കണം എങ്കിലെ നമുക്ക് രോഗം വരാതിരിക്കു : എന്നു സാറല്ലേ പറയാറ് . സോറി ...സർ ... ഞാനിനി ഇങ്ങനെ ചെയ്യില്ല ....അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. സർ അവനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. നോക്കൂ കുട്ടികളെ നിങ്ങളെല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ് മുരളി ഇങ്ങനെ ചെയ്തത്. മിടുക്കൻ. സർ അവനെ അഭിനന്ദിച്ചു അടി പ്രതീക്ഷിച്ച കുട്ടികൾ ഇളിഭ്യരായി.

അനന്യ
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ