ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/തെറ്റുതിരുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
തെറ്റുതിരുത്തൽ

ഉഷയും ഷീജയും കൂട്ടുകാരായിരുന്നു. അവർ അടുത്തടുത്ത വീടുകളിലായിരുന്നു താമസം. ഷീല സുന്ദരിയായിരുന്നു. തന്റെ സൗന്ദര്യം നഷ്ടപ്പെടും എന്നു കരുതി ശുചീകരണജോലികൾ ചെയ്യാൻ അവൾ മടിച്ചിരുന്നു. വീടും പരിസരവും എപ്പോഴുംവൃത്തിഹീനം. എന്നാൽ ഉഷയ്ക്ക് അത്രയ്ക്ക് സൗന്ദര്യം ഇല്ലായിരുന്നു. അവൾ വീടും പരിസരവും എപ്പോഴും വൃത്തിയായി വയ്ക്കാൻ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല വീട്ടിൽ ഭക്ഷണം ഉണ്ടാക്കും. ഭക്ഷണം വെളിയിൽ നിന്നും വാങ്ങാറില്ല.എന്നാൽ ഷീല നേരെ മറിച്ചായിരുന്നു. ഉഷ പലപ്പോഴും അവളെ ഉപദേശിക്കുമായിരുന്നു. എന്നാൽ അവളതൊന്നും കേൾക്കാറില്ല. ഒരു ദിവസം ഷീലയ്ക്ക് അസുഖം പിടിപെട്ടു. ഡോക്ടറെ കണ്ടു. ഡോക്ടർ മരുന്നു നൽകി. എന്നിട്ട് പറഞ്ഞു. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം രോഗം മാറില്ല. വൃത്തിയില്ലായ്മയാണ് രോഗത്തിന് കാരണം. വ്യക്തിശുചിത്വം, പരിസര ശുചിത്വം ഇവ പാലിച്ചില്ലെങ്കിൽ ഇനിയും രോഗം വരും. മാത്രമല്ല ഇത് പകരുകയും ചെയ്യും. അതു കേട്ട ഭർത്താവ് മക്കളെയും കൊണ്ട് മാറിത്താമസിച്ചു. അവൾ ഒറ്റയ്ക്കായി. ആരും അടുത്ത് ചെല്ലാറില്ല. എന്നാൽ കൂട്ടുകാരി ഉഷ ഷീലയുടെ വീട്ടിൽച്ചെന്ന് അവളെ പരിചരിച്ചു. വീടും പരിസരവും വൃത്തിയാക്കി. അസുഖം പകരാതിരിക്കാൻ വേണ്ട മുൻകരുതൽ എടുത്തു. ഷീലയുടെ അസുഖം മാറി. കൂട്ടുകാരിക്ക് നന്ദി പറഞ്ഞു. അവർ രണ്ടു പേരും ചേർന്ന് പരിസരവാസികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി. അവർ ആഴ്ചയിൽ രണ്ടു ദിവസം നാട്ടിലെ പൊതു ഇടങ്ങൾ വൃത്തിയാക്കാൻ തുടങ്ങി. പിന്നീടൊരിക്കലും അവരുടെ നാട്ടിൽ പകർച്ച രോഗങ്ങൾ പിടിപെട്ടില്ല. ഇവരുടെ പ്രവർത്തനം നാട്ടുകാർക്ക് പ്രചോദനമാകുകയുംചെയ്തു. ഷീല തിരിച്ചറിഞ്ഞു. "വൃത്തിയാണ് സൗന്ദര്യം. "

നക്ഷത്ര.എസ്.ആർ
2 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ