ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/കിരീടമണിഞ്ഞ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കിരീടമണിഞ്ഞ ഭീകരൻ

അസഹിഷ്ണുത തൻ വീട്ടുപടിക്കൽ
സഹിഷ്ണുത തൻ പാഠവുമായി
കിരീടമണിഞ്ഞൊരു ഭീകരൻ
വുഹാൻ മണ്ണിൽ കാൽ വച്ചു.

തിരസ്കരിക്കപ്പെട്ടവൻ
പുറത്തെടുത്തു രൗദ്രഭാവം
ഭീകരനവനെ അറിയാതെ
ഭയന്നു വിറച്ചു മാനവ ജനത

ജാതിമത അതിർവരമ്പുകളില്ലാതവൻ
ദൈവത്തിൻറെ സ്വന്തം നാട്ടിൽ
പൂരങ്ങൾതൻ നാട്ടിൽ എത്തി
തൃശ്ശിവപേരൂരിൽ തിരു മണ്ണിൽ

തിരിച്ചറിഞ്ഞു കേരളജനത
തിരിച്ചറിവിൻ നാൾവഴികൾ
പ്രതിരോധത്തിൻ പോർവഴികൾ
കൂടെകൂട്ടി വ്യക്തി ശുചിത്വം

കൈ കഴുകി അകറ്റാം ഭീകരനെ
മനസ്സുകൊണ്ട് അടുത്തിരിക്കാം
മേനികൊണ്ട് അകന്നിരിക്കാം
ആരോഗ്യത്തിൽ കഴിഞ്ഞുകൂടാം.

വൈഗ എസ് രാജീവ്
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത